UKKCA Congratulate to you all for the Outstanding Result in A Level

Alan Sabu  (S/O Mr. &Mrs.  Sabu Mathew Praladiyil, East London Unit)  
Anoop James (S/O Mr&Mrs James Parayil, Bristol Unit) 

Alwin Thomas (S/O Mr&Mrs Thomas Thonnammavunkal, Bristol Unit).

 
ANANYA GEORGE, (D/O Mr&Mrs George Moolepparambil Swansea unit)
 
SANDRA MADATHILETTU, (D/O Mr & Mrs Reji Madathilettu, Mnachester UnIt) 

യുക്മ ദേശീയ സ്പോര്‍ട്സ് മീറ്റില്‍ റെയ്ച്ചല്‍ അഭിലാഷ് ഓവറോള്‍ ചാമ്പ്യന്‍

മെയ്‌ 25  ന് ബര്‍മിങ്ഹാമില്‍ വച്ച് നടന്ന രണ്ടാമത് യുക്മ ദേശീയ സ്പോര്‍ട്സ്‌ മീറ്റില്‍ കിഡ്സ്‌ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുംപങ്കെടുത്ത കായികതാരങ്ങളില്‍ വ്യക്തിഗതമായി ഏറ്റവും അധികം പോയിന്‍റ് കരസ്ഥമാക്കി മേളയിലെ ഓവറോള്‍ ചാമ്പ്യനുമായ റെയ്ച്ചല്‍ അഭിലാഷിന് യുകെകെസിയുടെ അഭിനന്ദനങ്ങള്‍.

60 ഓളം അസോസിയേഷനുകളില്‍ നിന്നായി   500 ല്‍ പരം കായികതാരങ്ങള്‍ മാറ്റുരച്ച യുക്മ ദേശീയ സ്പോര്‍ട്ട്‌സ് മീറ്റില്‍ വെയില്‍സ് റീജിയനെ പ്രതിനിധികരിച്ചാണ് വെസ്റ്റ്‌വെയില്‍സ് മലയാളി അസോസിയേഷനില്‍ നിന്നുള്ള ഈ കൊച്ചുമിടുക്കി യുക്മ നാഷണല്‍ സ്പോര്‍ട്സ്‌ മീറ്റില്‍ പങ്കെടുത്തത്. പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാം സ്ഥാനത്തോടെ പതിനഞ്ചു പൊയിന്‍റ്കളുമായാണ് ഈ കൊച്ചു കായികതാരം സ്പോര്‍ട്സ്‌ മീറ്റില്‍ പോയിന്‍റ് നിലയില്‍ ഒന്നാമതെത്തിയത്.

 

 

സെന്‍റ്. പാഡന്‍സ്‌ കാത്തലിക് പ്രൈമറിസ്കൂളില്‍ പഠിക്കുന്ന റേച്ചല്‍ ഏറ്റുമാനൂര്‍ ഇടവകാംഗം  മൈലപറമ്പില്‍ അഭിലാഷ്‌ തുഷാര ദമ്പതികളുടെ മകളാണ്. രണ്ടു വയസ്സുകാരന്‍ റിച്ചാര്‍ഡ്‌ ഏക സഹോദരനാണ്. യുകെകെസി യുടെ പ്രമുഖ യൂണിറ്റുകളിലോന്നായ ബിര്‍മിംഗ്ഹാം യൂണിറ്റംഗമാണ് ഈ കുടുംബം. 

 

ലിറ്റില്‍  പ്രിന്‍സ് ഡെന്നി  റെജിയ്ക്ക് യുകെകെസിഎ യുടെ  ആശംസകള്‍

 

ഇക്കഴിഞ്ഞ മേയ്‌ 25 ന് യു. കെ യില്‍ വച്ച് ലിംകയും ബ്രിട്ടീഷ്‌ മലയാളിയും  സംയുക്തമായി നടത്തിയ കുട്ടികളുടെ സൗന്ദര്യ മത്സരത്തില്‍ ലിറ്റില്‍ പ്രിന്‍സ് ആയി തെരഞ്ഞടുക്കപ്പെട്ട ഡെന്നി റെജി, കുറ്റൂര്‍       ഇടവക കുടകശ്ശേരില്‍ റെജി തോമസിന്റെയും  ബിന്ദുവിന്റെയും മകനാണ്  ഈ  കൊച്ചുമിടുക്കന്‍.  ബിന്ദു  കരിംകുന്നം  ഇടവക  മുളയാനിക്കുന്നേല്‍  കുടുംബാംഗമാണ്.  മൂത്ത  സഹോദരി ഡോണ റെജി ഒന്‍പതാം ക്ലാസ്  വിദ്യാര്‍ത്ഥിനിയാണ്. സ്കൂള്‍ തലത്തിലും  പ്രാദേശിക  തലത്തിലും  ചെസ്സ്‌  മത്സരങ്ങളില്‍  മികവ്  പുലര്‍ത്തിയ ഡെന്നി  ഇക്കഴിഞ്ഞ  വര്‍ഷത്തെ  നോര്‍ത്ത്‌വെസ്റ്റ് ജുനിയര്‍  ചെസ്സ്‌   മത്സരത്തില്‍  മെഗാ  ഫൈനലിസ്റ്റ്  ആയിരുന്നു. ഇതേ  തുടര്‍ന്ന്  ബ്രിട്ടീഷ്‌  പാര്‍ലിമെന്റില്‍  വച്ച്  ലോക  ചെസ്സ്‌   ചാമ്പ്യന്‍  മിസ്റ്റര്‍. ഗാരി  കാസ്പറോവ്   ആയി  മത്സരിക്കുവാനുള്ള  ഭാഗ്യവും  കുഞ്ഞു  ഡെന്നിക്ക്  ഉണ്ടായി.  പഠനത്തോടൊപ്പം  പാട്യെതര  വിഷയത്തിലും  പ്രതിഭ  തെളിയിച്ച  ഡെന്നി  സ്കൂള്‍  കൌണ്‍സിലര്‍, ക്രിക്കറ്റ്  ടീം ക്യാപ്റ്റന്‍  എന്നീ സ്ഥാനങ്ങളും  അലങ്കരിക്കുന്നു

രാജകീയഅഭിനന്ദനത്തിന്

 

ക്നാനായ ബാലന്‍
 

 

 

അഭിമാനത്തോടെ യു കെ ക്നാനായ സമൂഹം

 

 
 
 
 

 

 

രാജകീയ അഭിനന്ദനത്തിന് അര്‍ഹരായ ജെറിമോന്‍ ജയന്‍ നമ്മുടെ സമുദായത്തിന്‌ അഭിമാനമായി. ബോണ്‍മൌത്ത് ആന്‍ഡ്‌ പൂള്‍ യൂണിറ്റ്‌ അംഗവും,കീഴൂര്‍ അരൂനൂറ്റിമംഗലം ഇടവക ഒരപ്പങ്ങള്‍ ജയന്‍ - റെജി ദമ്പതികളുടെ പുത്രനായ ജെറിയെ വില്ല്യം രാജകുമാരനും, കേയ്‌റ്റ്, രാജകുമാരിയും പ്രത്യേകമായി അഭിനന്ദിച്ചു.

ഡിസ്നിനേച്ചര്‍ ഒരുക്കിയ ആഫ്രിക്കന്‍ ക്യാറ്റ്സ് എന്ന ഡോക്യുമെന്‍ററിയെ സംബന്ധിച്ച ഉപന്യാസ രചനയില്‍ ആയിരകണക്കിന് വിദ്യാര്‍ഥികളെ പിന്തള്ളിയാണ് ജെറിയും, എബിയും സമ്മാനാര്‍ഹരായത്‌. വില്ല്യം രാജകുമാരന്‍ നേതൃത്വം നല്‍കുന്ന ആനിമല്‍ കണ്‍സര്‍വേഷന്‍ ചാരിറ്റി ട്രസ്റ്റ്‌ന്‍റെ ധനശേഖരണാര്‍ത്ഥം നടത്തിയ പ്രദര്‍ശനത്തില്‍ ജെറിനും എബിയ്കും ക്ഷണം ലഭിച്ചിരുന്നു.

ഓരോ ക്നാനായക്കാരനും അഭിമാനമായി മാറിയ ജെറിയ്ക്ക്‌ യു കെ കെ സി എ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആശംസകള്‍.