ജോണി കുന്നശ്ശേരി കടുത്തുരുത്തി, നോർത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റിനെ നയിക്കും! ലണ്ടൻ റീജിയണിൽ ഉൾപ്പെട്ട NWL യൂണിറ്റിൻറ്റെ സെക്രട്ടറി, ടോമി കാട്ടൂപ്പറമ്പിൽ നീണ്ടൂർ!

ലണ്ടൻ റീജിയണിൽ ഉൾപ്പെട്ട നോർത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റിൻറ്റെ അമരക്കാരെ പരിചയപ്പെടാം. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ നോർത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റിനെ നയിക്കുന്നത്. നിലവിലെ പ്രസിഡൻറ്റ് ശ്രീ കാസ്പർ മാത്യു മുത്തണിച്ചിറയിൽ (പിറവം), സെക്രട്ടറി ശ്രീ ജോയ്‌സ് എബ്രാഹം ഓരിൽ (തെങ്ങേലി) എന്നിവരുടെ നേതൃത്വമാണ് പുതിയ ഭാരവാഹികൾക്ക് വേണ്ടി വഴി മാറുന്നത്. മുൻ UKKCA ട്രഷറർ ശ്രീ മാത്യു വില്ലൂത്തറ നോർത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റംഗമാണ്.

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

2018-19 വർഷത്തേക്കുള്ള നോർത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!

പ്രസിഡൻറ്റ് ശ്രീ ജോണി അലക്സ് കുന്നശ്ശേരി (കടുത്തുരുത്തി) - ‭07913 837850
സെക്രട്ടറി ശ്രീ ടോമി തോമസ് കാട്ടൂപ്പറമ്പിൽ (നീണ്ടൂർ) - 07737 092162
ട്രഷറർ ശ്രീ സജൻ സൈമൺ (കിടങ്ങൂർ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി അഖില ഡൈമാസ് (പിറവം)
ജോയിൻറ്റ് സെക്രട്ടറി ശ്രീമതി ബിബിൻ ബിജോയ് (കുമരകം)
ജോയിൻറ്റ് ട്രഷറർ ശ്രീമതി സൗമ്യ സജൻ (കിടങ്ങൂർ)
LKCA പ്രതിനിധികൾ ശ്രീ മാത്യു വില്ലൂത്തറ (സംക്രാന്തി) - LKCA പ്രസിഡൻറ്റ് & ശ്രീ കാസ്പർ മാത്യു (പിറവം)


- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി