മുൻ യു.കെ.കെ.സി.എ വൈസ് പ്രസിഡൻറ്റും ന്യൂകാസിൽ യൂണിറ്റ് അംഗവുമായ ഷെല്ലി ഫിലിപ്പ് നെടുംതുരുത്തിൽ പുത്തൻപുരയുടെ പിതാവ് കെ. പി ലൂക്ക് നിര്യാതനായി!

നീണ്ടൂർ പള്ളി ഇടവകാംഗമായ നെടുംതുരുത്തി പുത്തൻപുരയിൽ കെ. പി ലൂക്ക് (പാപ്പച്ചൻ 74) കോട്ടയം കിംസ് ആശുപത്രിയിൽ നിര്യാതനായി. സംസ്കാരം ശനിയാഴ്ച (31/03/2018) രാവിലെ 10:30 -നു നീണ്ടൂർ സെൻ്റ് മിഖായേൽ ക്നാനായ കാത്തലിക് പള്ളിയിൽ. ഭാര്യ ലീലാമ്മ. മക്കൾ: ഷെല്ലി ഫിലിപ്പ് (ന്യൂകാസിൽ), ഷീബ സജി (ഫ്ലോറിഡ), പരേതനായ ഷിജു. മരുമക്കൾ: സെലീന ഷെല്ലി അപ്പോഴിപ്പറമ്പിൽ (മേമ്മുറി), സജി കടിയൻപള്ളി (പുന്നത്തുറ).

യു. കെ ക്നാനായ സമൂഹത്തിൻറ്റെ പേരിലുള്ള അനുശോചനം സെൻട്രൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.