ഇത്തവണത്തെ UKKCA റാലിക്ക് കെട്ടിലും മട്ടിലും പുതുമ. ജെറി ജയിംസ് നേതൃത്വം നൽകുന്ന റാലി കമ്മിറ്റിയിൽ ഇവർ!

ജൂലൈ 7-നു നടക്കുന്ന UKKCA കൺവൻഷൻ്റെ പ്രധാന ആകർഷണ ഇനമായ യൂണിറ്റ് റാലിക്ക് കൊട്ടിഘോഷിക്കാൻ പുതുമകൾ ഏറെ. UK യിലുടനീളമുള്ള 51 യൂണിറ്റുകൾ മത്സരിച്ചുള്ള പ്രകടനം കാഴ്ചവെക്കുമ്പോൾ റാലിയുടെ ഭംഗി പതിന്മടങ്ങു വർദ്ധിക്കും. ഓരോ യൂണിറ്റും അവരവരുടെ പ്രകടനം ഗംഭീരമാക്കുവാൻ കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. യൂണിറ്റുകളുടെ അംഗബലത്തിൻ്റെ അടിസ്ഥാനത്തിൽ തരം തിരിച്ചു ആയിരിക്കും സമ്മാനത്തിന് പരിഗണിക്കുക. ഓരോ യൂണീറ്റുകളുടെയും ആവനാഴിയിൽ എന്തെല്ലാം കോപ്പുകളാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് കണ്ടുതന്നെ അറിയണം.

UKKCA ജോയിൻ്റ് ട്രഷറർ ജെറി ജയിംസ് നേതൃത്വം കൊടുക്കുന്ന റാലി കമ്മറ്റിയായിരിക്കും റാലിയെ മൊത്തത്തിൽ നിയന്ത്രിക്കുന്നത്. എല്ലാ യൂണിറ്റുകളും അവരവരുടെ യൂണിറ്റിനു അനുവദിച്ചിരിക്കുന്ന ബോർഡുകളുടെ പിന്നിൽ അണിനിരക്കുന്നത് എന്തുകൊണ്ടും കാണികളിൽ അവാച്യമായ അനുഭവമായിരിക്കും സമ്മാനിക്കുക. റാലി കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ ഇവരാണ്: മാത്യുക്കുട്ടി ആനകുത്തിക്കൽ (നോട്ടിങ്ഹാം), തോമസ് വാരികാട്ട് (ലിവർപൂൾ), വിനോദ് മാണി (ഗ്ലോസ്റ്റർ), ജോൺ ചാക്കോ (ബ്ലാക്ക്പൂൾ), അനൂപ് ആട്ടുകുന്നേൽ (പ്രിസ്റ്റൺ), സുനിൽ മലയിൽ (BCN), പ്രിൻസ്‌മോൻ മാത്യു (സ്വിൻഡൻ).

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.