ജന്മഭൂവിൽ കേഴുന്ന നമ്മുടെ സോദരങ്ങൾക്കായ് ഒരു കൈത്താങ്ങ്... UKKCA യോടൊപ്പം നമുക്കും അണി ചേരാം... Kerala Flood Relief Fund ലേക്ക് സംഭാവനകൾ നൽകാം!

പ്രിയമുള്ളവരേ, ഈ അടുത്തായി നമ്മുടെ നാട്ടിൽ വന്നുപെട്ട പേമാരിയും ഉരുൾപൊട്ടലും സംസ്ഥാനത്ത് ആകമാനം നാശം വിതച്ചുകൊണ്ടിരിക്കുന്നതു നിങ്ങൾക്ക് ഏവർക്കും അറിവുള്ളതാണല്ലോ. സഹായ ഹസ്തങ്ങൾക്കു വേണ്ടി, കേരളം ലോകം മുഴുവനും യാചിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, കേരളത്തിൻ്റെ മണ്ണിൽ പിറന്നു വീണ നമ്മുക്ക് എങ്ങനെ മാറി നിൽക്കാൻ സാധിക്കും. നമ്മുടെ നിരവധി കുടുംബങ്ങൾ വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലും യാതനകൾ അനുഭവിക്കുമ്പോൾ യുകെയിൽ സമൃദ്ധിയിൽ കഴിയുന്ന നമ്മുക്കും ഒരു ഉത്തരവാദിത്വമില്ലേ, ഇവർക്ക് ഒരു കൈ സഹായം നൽകാൻ...?

യുദ്ധ സമാനമായ ഈ അടിയന്തിര സാഹചര്യം നേരിടുന്നതിന് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് കോട്ടയം രൂപതയുടെ കീഴിലുള്ള മുഴുവൻ ഇടവകകളോടും, ലോകം മുഴുവനുമുള്ള പ്രവാസി സംഘടനകളോടും, KSS പോലുള്ള സന്നദ്ധ സംഘടനകളോടും സർവ്വതും നഷ്ടപെട്ട നമ്മുടെ കുടുമ്പങ്ങൾക്കു വേണ്ടി സഹായം അഭ്യർത്ഥിക്കുകയാണ്.

ലോകം മുഴുവൻ സഹായ ഹസ്തങ്ങളുമായി നമ്മുടെ കേരളത്തിനോടൊപ്പം നിൽക്കുമ്പോൾ UKKCA എന്ന നമ്മുടെ സംഘടനക്കും അവരോടൊപ്പം അണി ചേരാം. നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ, അത് എത്ര ചെറുതാണെങ്കിലും, UKKCA സമാഹരിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു ഈ മഹത്തായ യജ്ഞത്തിൽ പങ്കാളികളാകുവാൻ യു. കെ യിലുള്ള ഓരോ കുടുംബാംഗങ്ങളോടും വളരെ വിനീതമായി സെൻട്രൽ കമ്മിറ്റി അഭ്യർത്ഥിക്കുകയാണ്.

അടിയന്തിര സാഹചര്യം കണക്കിലെടുത്ത്, നിങ്ങളുടെ സംഭാവനകൾ താഴെ കൊടുത്തിരിക്കുന്ന UKKCA അക്കൗണ്ടിലേക്ക് കാലതാമസം വരാതെ നല്കുമല്ലോ...

Ref : FLOOD RELIEF, UKKCA, A/c No : 01608932, Sort code : 40-24-30, HSBC.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.