UKKCA അവാർഡ് നിശയ്ക്ക് ആശംസകൾ നേർന്ന് ശ്രേയക്കുട്ടി! പ്രമോ വീഡിയോ ഇവിടെ കാണാം! ഒന്നിച്ച് 50 ടിക്കറ്റുകൾക്ക് മുകളിൽ വാങ്ങുന്ന യൂണിറ്റുകൾക്ക് ഡിസ്‌കൗണ്ട്! ഓൺലൈൻ ടിക്കറ്റുകളോടൊപ്പം പ്രിൻറ്റഡ് ടിക്കറ്റുകളും റെഡി! പ്രിൻറ്റഡ് ടിക്കറ്റുകൾക്കായി സെൻട്രൽ കമ്മിറ്റിയെ ബന്ധപ്പെടുക!

യു. കെ യിലെ ക്നാനായക്കാർക്ക് വേണ്ടി മാത്രം സംഘടിപ്പിക്കുന്ന യു. കെ. കെ. സി. എ അവാർഡ്/സംഗീത നിശയിലേക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ശ്രേയക്കുട്ടിയുടെ പ്രമോ വീഡിയോ റിലീസ് ചെയ്തു. മിനുങ്ങും മിന്നാമിനുങ്ങേ... (ഒപ്പം), എന്നോ ഞാനെൻറ്റെ മുറ്റത്തു നിക്കണ... (അമർ അക്ബർ ആൻറ്റണി), മേലെ മാനത്തെ ഈശോയെ... (ആൽബം, ഗോഡ്) തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ കണ്ണിലുണ്ണിയായ ശ്രേയ ജയദീപ് (ബേബി ശ്രേയ) ആണ് എം. ജി ശ്രീകുമാറിനോടൊപ്പം UKKCA അവാർഡ് നിശയിൽ നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. പ്രമോ വീഡിയോ ഇവിടെ കാണാം.

'EARLY BIRD DISCOUNT' ഓഫർ സമാപിച്ചെങ്കിലും, ഒന്നിച്ച് 50 ടിക്കറ്റുകൾക്ക് മുകളിൽ വാങ്ങുന്ന യൂണിറ്റുകൾക്കോ ക്നാനായ വ്യക്തികൾക്കോ പ്രത്യേക ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നിച്ചു 100 ടിക്കറ്റിനു മുകളിൽ വാങ്ങുന്നവർക്ക് 10% ഡിസ്‌കൗണ്ടും, 50 മുതൽ 100 ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 5% ഡിസ്‌കൗണ്ടും ലഭിക്കും. ഓൺലൈനിൽ എടുക്കുന്ന ടിക്കറ്റുകൾക്കും, ഒപ്പം പ്രിൻറ്റഡ് ടിക്കറ്റുകൾക്കും ഈ ഓഫർ ലഭ്യമാണ്. പ്രിൻറ്റഡ് ടിക്കറ്റുകൾ വാങ്ങുന്നതിനായി സെൻട്രൽ കമ്മിറ്റിയെ സമീപിച്ചാൽ മതിയാകും. ഓൺലൈനിൽ നിങ്ങളുടെ ടിക്കറ്റുകൾ വാങ്ങാനായി ഈ ലിങ്ക് സന്ദർശിക്കുക. https://www.ukeventlife.co.uk. VIP, Gold, Silver, Bronze എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ. യഥാക്രമം £35, £25, £15, £10 എന്നിങ്ങനെയാണ് ഒരു സീറ്റിനുള്ള ചാർജ്ജ്. 2017 നവംബർ 26, ഞായറാഴ്ച വൈകുന്നേരം 5 മണി മുതലാണ് ബിർമിങ്ഹാം ബഥേൽ സെൻറ്ററിൽ വച്ച് മ്യൂസിക്കൽ അവാർഡ് നിശ നടക്കുന്നത്.

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.