UKKCA അവാർഡ് നിശ - ആശംസകൾ നേർന്ന് ടീനു ടെലൻസ്! വീഡിയോ ഇവിടെ കാണാം! ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം (UKEVENTLIFE.CO.UK)! 50-നു മുകളിൽ ടിക്കറ്റുകൾക്ക് ഡിസ്‌കൗണ്ട്! പ്രിൻറ്റഡ് ടിക്കറ്റുകൾക്കായി സെൻട്രൽ കമ്മിറ്റിയെ സമീപിക്കുക!

യു. കെ യിലെ ക്നാനായക്കാർക്ക് വേണ്ടി മാത്രം സംഘടിപ്പിക്കുന്ന യു. കെ. കെ. സി. എ അവാർഡ്/സംഗീത നിശയിലേക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ടീനു ടെലൻസിൻറ്റെ വീഡിയോ റിലീസ് ചെയ്തു. ഏഷ്യാനെറ്റ് സ്റ്റാർ സിംഗറിലൂടെ പ്രശസ്തയായ ടീനു - തിരക്കഥ, ദ്രോണ, മാന്നാർ മത്തായി സ്പീക്കിങ് 2, ഒരു സിനിമാക്കാരൻ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാള സിനിമാ പിന്നണി ഗാനരംഗത്ത് തൻറ്റെതായ സാന്നിധ്യം ഉറപ്പിച്ച അനുഗ്രഹീത കലാകാരിയാണ്. മലയാളികളുടെ കണ്ണിലുണ്ണിയായ ശ്രേയ ജയദീപിനും (ബേബി ശ്രേയ) എം. ജി ശ്രീകുമാറിനുമൊപ്പം UKKCA അവാർഡ് നിശയിൽ നിങ്ങൾക്ക് മുന്നിൽ ടീനുവും എത്തുകയാണ്.

ഒന്നിച്ച് 50 ടിക്കറ്റുകൾക്ക് മുകളിൽ വാങ്ങുന്ന യൂണിറ്റുകൾക്കോ ക്നാനായ വ്യക്തികൾക്കോ പ്രത്യേക ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നിച്ചു 100 ടിക്കറ്റിനു മുകളിൽ വാങ്ങുന്നവർക്ക് 10% ഡിസ്‌കൗണ്ടും, 50 മുതൽ 100 ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 5% ഡിസ്‌കൗണ്ടും ലഭിക്കും. ഓൺലൈനിൽ എടുക്കുന്ന ടിക്കറ്റുകൾക്കും, ഒപ്പം പ്രിൻറ്റഡ് ടിക്കറ്റുകൾക്കും ഈ ഓഫർ ലഭ്യമാണ്. പ്രിൻറ്റഡ് ടിക്കറ്റുകൾ വാങ്ങുന്നതിനായി സെൻട്രൽ കമ്മിറ്റിയെ സമീപിച്ചാൽ മതിയാകും.

ഓൺലൈനിൽ നിങ്ങളുടെ ടിക്കറ്റുകൾ വാങ്ങാനായി ഈ ലിങ്ക് സന്ദർശിക്കുക. https://www.ukeventlife.co.uk. VIP, Gold, Silver, Bronze എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ. യഥാക്രമം £35, £25, £15, £10 എന്നിങ്ങനെയാണ് ഒരു സീറ്റിനുള്ള ചാർജ്ജ്. 2017 നവംബർ 26, ഞായറാഴ്ച വൈകുന്നേരം 5 മണി മുതലാണ് ബിർമിങ്ഹാം ബഥേൽ സെൻറ്ററിൽ വച്ച് മ്യൂസിക്കൽ അവാർഡ് നിശ നടക്കുന്നത്.

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.