UKKCA കലാമേള - രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം നാളെ (04/11/2017)! ഉൾപ്പെടുത്തിയിട്ടുള്ള മത്സരങ്ങൾ, നിയമാവലി, പ്രസംഗമത്സര വിഷയം തുടങ്ങിയവ വായിക്കാം! 9.30 നു മത്സരങ്ങൾ തുടങ്ങും!

NOV 26-നു ബഥേൽ സെൻറ്ററിൽ വച്ച് നടക്കുന്ന കലാമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് ഭാരവാഹികൾ മുഖാന്തിരം ഇന്നോ നാളെയോ ആയി UKKCA ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തിലിൻറ്റെ പക്കൽ പേര് കൊടുക്കേണ്ടതാണ്. ukkcakalamela@gmail.com എന്ന ഇ-മെയിൽ ലോ, +44 7809 703418 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

4 - 7 Years : പുഞ്ചിരി മത്സരം, കളറിംഗ്, ഫാൻസി ഡ്രസ് (ബൈബിൾ അധിഷ്ടിതം)
7 - 12 Years : ഫാൻസി ഡ്രസ് (ബൈബിൾ അധിഷ്ടിതം), ചിത്ര രചന, മലയാളം പാട്ട് (സിംഗിൾ), പദ്യോച്ചാരണം, പ്രസംഗം, നാടോടി നൃത്തം (സിംഗിൾ), ഭരത നാട്യം (സിംഗിൾ), സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), എഴുത്ത് ക്വിസ് (സിംഗിൾ)
12 - 18 Years : ഫാൻസി ഡ്രസ് (ബൈബിൾ അധിഷ്ടിതം), ചിത്ര രചന, മലയാളം പാട്ട് (സിംഗിൾ), പദ്യോച്ചാരണം, പ്രസംഗം, നാടോടി നൃത്തം (സിംഗിൾ), ഭരത നാട്യം (സിംഗിൾ), സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), എഴുത്ത് ക്വിസ് (സിംഗിൾ), കഥാപ്രസംഗം.
18 & Above : മലയാളം പാട്ട് (സിംഗിൾ), പദ്യോച്ചാരണം, പ്രസംഗം, എഴുത്ത് ക്വിസ് (സിംഗിൾ), കഥാപ്രസംഗം.

യൂണിറ്റ് വിഭാഗം : മാർഗ്ഗം കളി, പുരാതനപ്പാട്ട്, നടവിളി, പരിചമുട്ട്

ക്നാനായ മങ്ക & ക്നാനായ കേസരി (For Married Peoples ONLY)

നിയമാവലി:-
1. സിംഗിൾ മത്സരങ്ങൾക്ക് 2 പൗണ്ടും ഗ്രൂപ്പ് മത്സരങ്ങൾക്ക് 10 പൗണ്ടും രജിസ്‌ട്രേഷൻ ഫീസ് നൽകേണ്ടതാണ്.
2. ഒരു വ്യക്തിക്ക് പരമാവധി 3 സിംഗിൾ ഇനത്തിലും 2 ഗ്രൂപ്പ് ഇനത്തിലുമായിരിക്കും മത്സരിക്കാൻ സാധിക്കുക.
3. ഒരു യൂണിറ്റിൽ നിന്നും പരമാവധി 3 പേർക്കായിരിക്കും ഒരു സിംഗിൾ ഇനത്തിൽ (for eg. Solo song) പങ്കെടുക്കാൻ സാധിക്കുക.
4. ഏതെങ്കിലും ഒരു മത്സര ഇനത്തിൽ ഏറ്റവും കുറഞ്ഞത് 3 പേരെങ്കിലും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, ആ ഇനം ക്യാൻസൽ ചെയ്യുന്നതായിരിക്കും.
5. എന്തെങ്കിലും പ്രത്യേക സാഹചര്യത്തിൽ, മത്സര ഇനങ്ങൾ ക്യാൻസൽ ചെയ്യുന്നതിനോ, ഏതെങ്കിലും വിഭാഗത്തിൽ മത്സരാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനോ UKKCA സെൻട്രൽ കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കും.

മത്സരങ്ങളുടെ സമയദൈർഘ്യവും, മത്സരാർത്ഥികളുടെ എണ്ണവും:-

പുഞ്ചിരി മത്സരം - 30 സെക്കൻഡ്‌സ്
കളറിംഗ് - 25 മിനിറ്റ്സ്
ഫാൻസി ഡ്രസ് (ബൈബിൾ അധിഷ്ടിതം) - 1 മിനിറ്റ്
ചിത്ര രചന - 25 മിനിറ്റ്സ്
മലയാളം പാട്ട് (സിംഗിൾ) - 5 മിനിറ്റ്സ്
പദ്യോച്ചാരണം - 6 മിനിറ്റ്സ്
പ്രസംഗം - 5 മിനിറ്റ്സ്
നാടോടി നൃത്തം (സിംഗിൾ) - 6 മിനിറ്റ്സ്
ഭരത നാട്യം (സിംഗിൾ) - 10 മിനിറ്റ്സ്
സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്) - 6 മിനിറ്റ്സ്
കഥാപ്രസംഗം - 10 മിനിറ്റ്സ്
എഴുത്ത് ക്വിസ് (സിംഗിൾ) - Bible 50%, Knanaya Community 30%, GK 20%
(Bible : 7-12 Years (St. Luke, Chapters 1 to 10), 12-18 Years (St. Luke, Chapters 1 to 15), 18 & Above (St. Luke, Whole Chapters)

മാർഗ്ഗം കളി - 10 മിനിറ്റ്സ് & 12 പേർക്ക് വരെ പങ്കെടുക്കാം
പുരാതനപ്പാട്ട് - 7 മിനിറ്റ്സ് & 12 പേർക്ക് വരെ പങ്കെടുക്കാം
നടവിളി - 4 മിനിറ്റ്സ് & 15 പേർക്ക് വരെ പങ്കെടുക്കാം
പരിചമുട്ട് - 7 മിനിറ്റ്സ് & 12 പേർക്ക് വരെ പങ്കെടുക്കാം

മൂന്നു വിഭാഗങ്ങളിലുമായി നടക്കുന്ന പ്രസംഗ മത്സരങ്ങൾക്കുള്ള വിഷയങ്ങൾ ചുവടെ ചേർക്കുന്നു. 7-12 Years & 12-18 Years - ഈ രണ്ടു ക്യാറ്റഗറിയിലും ഒരു വിഷയം മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. 18 Years and Above വിഭാഗത്തിൽ രണ്ടു വിഷയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മത്സരം ആരംഭിക്കുന്നതിനു 5 മിനിറ്റ് മുൻപ് ഇതിൽ ഒരു വിഷയം നറുക്കെടുത്തു തീരുമാനിക്കുന്നതായിരിക്കും. പ്രസംഗ മത്സരത്തിന് അനുവദിച്ചിരിക്കുന്നത് 5 മിനിറ്റ്സ് ആണ്.

7-12 Years:
രക്ഷ യേശുവിലൂടെ, വിശ്വാസം സഭയിലൂടെ, തനിമ സമുദായത്തിലൂടെ.
12-18 Years:
ആചാരാനുഷ്ഠാനങ്ങളിലൂടെ ക്രിസ്‌തീയ വിശ്വാസം പ്രഘോഷിക്കുന്ന ക്നാനായ സമുദായം.
18 Years and Above:
ക്‌നാനായ സമുദായസംരക്ഷണത്തിന് - ക്‌നാനായ സംഘടനകളും ആത്‌മീയ നേതൃത്വവും.
(OR)
ക്‌നാനായക്കാരുടെ ആചാരാനുഷ്ഠാനങ്ങളുടെയും പുരാതനപ്പാട്ടുകളുടെയും പിതൃത്വമേറ്റെടുക്കുവാൻ ശ്രമിക്കുന്നതിലൂടെ ഇതര സഭാ സമൂഹങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ.

അന്നേദിവസം രാവിലെ 9.30-നു കളറിംഗ്/ഡ്രോയിങ് മത്സരങ്ങളോടെ ആണ് തുടക്കമാകുക. അതിനെ തുടർന്ന് 10 മണിയോടെ ക്വിസ് മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങളുടെ വിശദമായ ടൈം ചാർട്ട് അടുത്ത ദിവസം യു. കെ. കെ. സി. എ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. എന്തെങ്കിലും സംശയം ഉള്ളവർക്ക് സെൻട്രൽ കമ്മിറ്റിയെ ബന്ധപ്പെടാവുന്നതാണ്, ഒപ്പം ukkcakalamela@gmail.com എന്ന ഇ-മെയിലിലും.

NOTE: മത്സരങ്ങളുടെ വിശദമായ നിയമാവലി എല്ലാ യൂണിറ്റ് ഭാരവാഹികൾക്കും ഇ-മെയിൽ അയച്ചിട്ടുണ്ട്. ക്നാനായ മങ്ക & ക്നാനായ കേസരി മത്സരങ്ങളുടെ നിയമാവലി അടുത്ത ദിവസം UKKCA വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഒപ്പം, സിനിമാറ്റിക് ഡാൻസ് (സിംഗിൾ) ഉൾപ്പെടുത്തുന്ന കാര്യവും അറിയിക്കുന്നതാണ്.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.