SOUTHAMPTON UNIT EASTER 2014 CELEBRATIONS

 South Regional Comittee Convened on Saturday, 29th March 2014

Southeast Region Inaugurated on Sunday 23rd March 2014

 

ദശാബ്ദി കലാസന്ധ്യ : ബര്‍മിങ്ഹാം ക്‌നാനായക്കാര്‍ ആവേശത്തില്‍

 

യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ശക്തവും ബൃഹത്തുമായ യൂണിറ്റായ ബര്‍മിങ്ഹാം കാത്തലിക് അസോസിയേഷന്‍ ദശാബ്ദി വര്‍ഷത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു.  ഒക്ടോബര്‍ അഞ്ചിന് സട്ടണ്‍ കോള്‍ഡ് ഫീല്‍ഡിലെ ബിഷപ് വാള്‍ഷ് കാത്തലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാകായിക മത്സരങ്ങളും പൊതുസമ്മേളനവും നടക്കും. കലാസന്ധ്യയോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും പുരാതന പാട്ട്മാര്‍ഗം കളിപ്രസംഗമത്സരംവടംവലിതുടങ്ങഇയ മത്സരങ്ങള്‍ അരങ്ങേറും. ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ ഓരോ യൂണിറ്റിനേയും ഉടന്‍ തന്നെ അറിയിക്കുമെന്ന് ബര്‍മിങ്ഹാം യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു. കലാസന്ധ്യയോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ കലാ സാംസ്‌കാരിക മത സാമുദായിക രാഷ്ട്രീയ പ്രമുഖര്‍ സംബന്ധിക്കും. ബര്‍മിങ്ഹാം യൂണിറ്റ് പ്രസിഡന്റ് ജിജിമോന്‍ വരിക്കാശേരില്‍ ,സെക്രട്ടറി ലിജോ മോന്‍ വലകുകാലയില്‍, എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

 

ബെല്‍ഫാസ്റ്റിന് ഇനി വിശുദ്ധിയുടെ നാളുകള്‍ , 'ജീവന്റെ സൂര്യോത്സവത്തി'നായി ഒരുങ്ങാം

ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലണ്ട് ക്‌നാനായ കുടുംബ യോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മെയ് 31ന് വണക്കമാസ സമാപനവും ജൂണ്‍ ഒന്ന് രണ്ട് തീയതികളില്‍ പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. ജോണ്‍ ചൊള്ളാനിയന്‍ കപ്പൂച്ചിന്‍ നയിക്കുന്ന ജീവന്റെ സൂര്യോത്സവം എന്നു പേരിട്ടിരിക്കുന്ന ആത്മാഭിഷേക ധ്യാനവും നടത്തപ്പെടുന്നു. ബെല്‍ഫാസ്റ്റ് കെവിന്‍സ് ഹാളില്‍ വച്ചുനടത്തപ്പെടുന്ന വണക്കമാസ സമാപനത്തിലും ധ്യാനത്തിലും പങ്കുകൊണ്ട് ജീവിത വിശുദ്ധ നേടുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി നിക്കിയുടെ സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.

Venue : St. Kevin's Hall, Belfast, BT15 IEL.

Date : May 31, june 1, 2 (Friday, Saturday, Sunday).

Time : Fri. 5.50 pm- 8.30 pm.

വണക്കമാസ പ്രാര്‍ത്ഥന, വേസ്പര.

Sat, Sun 9.30am- 5.00 pm.ജീവന്റെ സൂര്യോത്സവം. 

Wigan Unit X mas Celebration

Please click on the bottom link to see more photos

Wigan2012Christmas

വിഗന്‍ ക്നാനായ കാത്തലിക് അസോസിയേഷന്‍  ക്രിസ്തുമസ് പുതുവത്സരാഘോഷം 

 വിഗന്‍ ക്നാനായ കാത്തലിക് അസോസിയേഷന്‍റെ ക്രിസ്തുമസ് പുതുവത്സരാഘോഷം വര്ണശബളമായ പരിപാടികളോടെ ജനുവരി അഞ്ചിന് ആഘോഷിച്ചു. വൈകിട്ട് അഞ്ചു മണിക്ക് ബഹുമാനപ്പെട്ട സജി മലയില്‍പുത്തന്‍പുര അച്ചന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും തുടര്‍ന്ന് യു.കെ.കെ.സി.എ. പ്രസിഡന്റ്‌ ശ്രീ ലേവി പടപുരക്കും, സെക്രട്ടറി ശ്രീ മാത്തുകുട്ടി ആനകുത്തിക്കലിലും സ്വീകരണവും നല്‍കി. ക്നാനായ പൈതൃകത്തിന്റെ പ്രാധാന്യവും കെട്ടുറപ്പും വരുന്ന തലമുറയ്ക്ക് പകര്‍ന്ന് നല്‍കേണ്ടതിന്റെ ആവശ്യകത ശ്രീ ലേവി പടപുര എടുത്തുപറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ശ്രീ മാത്തുകുട്ടി യു.കെ.കെ.സി.എ. സംഘടന എല്ലാ എതിര്‍പ്പുകളെയും നേരിട്ട് വംശീയ പാരമ്പര്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് മുന്പോട്ടുപോകുമെന്ന് ശക്തമായി പറഞ്ഞു.
 
ദില്ലിയില്‍ കൂട്ട മാനഭങ്ങതിനു ഇരയായി മരിച്ച പെണ്‍കുട്ടിയുടെ ആദ്മശാന്തിക്കായി മെഴുകുതിരി കത്തിച്ച് ഒരു മിനിട്ട് പ്രാര്‍ഥിക്കുകയും ഒപ്പം സമൂഹത്തിലെ എല്ലാ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.
 
തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ പരിപാടികളോടും  വിഗന്‍ അടിപൊളി തിയേറ്റര്‍ അവതരിപ്പിച്ച "തളിരിട്ട കിനാക്കള്‍" എന്ന സാമൂഹ്യ നാടകത്തോട് കൂടി പരിപാടികള്‍ അവസാനിച്ചു.
 യുണിറ്റ് പ്രസിഡന്റ്‌ ജസ്റ്റിന്‍ ആകശാല മറ്റു ഭാരവാഹികള്‍ ആയ  മോനച്ചന്‍ ചാക്കോ, കുര്യന്‍ പൂവേലി, എബ്രഹാം കുംബലാനിക്കല്‍, ബിജുജോണ്‍, ജോസി കുര്യന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്നേതൃത്വം നല്‍കി. 

 തളിരിട്ട കിനാക്കള്‍ - വിഗനില്‍ അരങ്ങേറിയ നാടകം

  

 

 ബെല്‍ഫാസ്റ്റില്‍ പുറത്തുനമസ്‌കാര ശുശ്രൂഷ ജനുവരി 26 ന്‌

 ബെല്‍ഫാസ്റ്റ്‌:, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്‌ 

ക്‌നാനായ കുടുംബയോഗത്തിന്റെ (നിക്കി) ദശാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ബെല്‍ഫാസ്റ്റിലെ പ്രശസ്‌തമായ ക്ലോണാര്‍ഡ്‌ ആശ്രമദേവാലയത്തില്‍വച്ച്‌ ജനുവരി 26 ശനിയാഴ്‌ച മൂന്നുനോമ്പിലെ പുറത്തുനമസ്‌കാര ശുശ്രൂഷയും ദിവ്യബലിയും നടത്തപ്പെടുന്നു. അന്നുച്ചയ്‌ക്ക്‌ 2 മണിക്ക്‌ ആരംഭിക്കുന്ന ദിവ്യബലിയെത്തുടര്‍ന്ന്‌ നടക്കുന്ന ശുശ്രൂഷയ്‌ക്ക്‌ യു.കെ.യിലെ പ്രശസ്‌ത വചനപ്രഘോഷകന്‍ ഫാ. സിറിള്‍ ഇടമന നേതൃത്വം നല്‌കുന്നതാണ്‌. കടുത്തുരുത്തി വലിയപള്ളിയില്‍ അതിപുരാതനകാലംമുതല്‍ മൂന്നുനോമ്പിന്റെ 2-ാം ദിവസമായ ചൊവ്വാഴ്‌ച വൈകുന്നേരം ചരിത്രപ്രസിദ്ധമായ കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍വച്ച്‌ പരമ്പരാഗതമായി നടത്തിവരുന്ന ഒരു സമൂഹപ്രാര്‍ത്ഥനയാണ്‌ പുറത്തുനമസ്‌കാരം. എ.ഡി. 345-ല്‍ മെസേപ്പൊട്ടോമിയയില്‍നിന്നും കേരളത്തിലേക്കു കുടിയേറിയ ക്‌നാനായ ജനത അക്കാലത്ത്‌ അവിടെ നിലനിന്നിരുന്ന ഈ പ്രാര്‍ത്ഥന മുറ തെറ്റാതെ നൂറ്റാണ്ടുകളായി മൂന്നുനോമ്പിനോടനുബന്ധിച്ച്‌ നടത്തിവരുന്നു. ജനം ദൈവകാരുണ്യത്തിനുവേണ്ടി നടത്തുന്ന രോദനവും യാചനയുമാണ്‌ പുറത്തുനമസ്‌കാരത്തിന്റെ അന്തസത്ത. ദൈവത്തിന്റെ കാരുണ്യവും അവിടുത്തെ നന്മകളും ധാരാളമായി സ്വീകരിച്ചവരായ നമ്മുടെ മധ്യത്തിലും അനീതിയും അക്രമവും പാപവും പെരുകിവരുന്ന സാഹചര്യത്തില്‍ ദൈവകോപത്തില്‍നിന്നും രക്ഷപ്രാപിക്കുവാന്‍വേണ്ടി അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും അനുരഞ്‌ജനത്തിന്റെയും ആഹ്വാനം സ്വീകരിച്ച്‌ ജീവിതപരിവര്‍ത്തനത്തിലേക്കു നമ്മെ നയിക്കുവാന്‍ ഈ പ്രാര്‍ത്ഥനാ ശുശ്രൂഷ സഹായകരമായിരിക്കും. ഭക്തിനിര്‍ഭരവും പ്രാര്‍ത്ഥനാസമ്പുഷ്‌ടവും അര്‍ത്ഥപൂര്‍ണവും അന്യാദൃശ്യവുമായ ഈ ഭക്താനുഷ്‌ഠാനത്തില്‍ സംബന്ധിക്കുവാനും ധ്യാനത്തിനും ജീവിത നവീകരണത്തിനുമുള്ള അവസരമായി കണ്ട്‌ അനുഗ്രഹം പ്രാപിക്കുവാനും എല്ലാ ക്രിസ്‌തീയ വിശ്വാസികളെയും സ്‌നേഹപൂര്‍വം ചടങ്ങിലേക്ക്‌ സംഘാടകര്‍ സ്വാഗതം ചെയ്‌തു. യൂറോപ്പില്‍ ഇദംപ്രഥമായി ബെല്‍ഫാസ്റ്റില്‍ നടത്തുന്ന ഈ പ്രാര്‍ത്ഥനാശുശ്രൂഷയില്‍ സംബന്ധിക്കുവാന്‍ താല്‌പര്യമുള്ള നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനു വെളിയില്‍ നിന്നുള്ളവര്‍ക്ക്‌ സൗജന്യ താമസസൗകര്യം ക്രമീകരിച്ചിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ നിക്കിയുടെ ഭാരവാഹികളുമായി ബന്ധപ്പെടുക.

UKKCA Nottingham Unit X'MAS CELEBRATION

Please click the link below to see the photoes

https://picasaweb.google.com/109227209123041290944/NKCAXMASCELEBRATION

 UKKCA Manchester Unit X Mas and New year video.

Please click the link below to see the video