മാത്യുപുളിക്കത്തൊട്ടിയിൽ
PRO UKKCA
ക്നാനായസിരകളിൽ കൺവൻഷൻ ലഹരി നിറയുന്ന നാളുകൾക്ക് തുടക്കമായി. UKKCA കൺവൻഷൻ; ഒരു കുടിയേറ്റ ജനതയുടെ വികാരമായി,അഭിമാനമായി, നിർവ്വചിക്കാനാവാത്ത സംഘ ബോധത്തിന്റെ പെരുമയായി,സമാനതകളില്ലാത്ത ബന്ധുജന സംഗമമായി മാറുമ്പോൾ മുമ്പെങ്ങുമില്ലാത്ത ആവേശമാണ് മാസങ്ങൾക്കുമുമ്പുതന്നെUKയിലെ ക്നാനായക്കാരിൽ ഉടലെടുത്തിരിക്കുന്നത്. കൺവർഷനെന്ന ക്നാനായക്കാരന്റെ മഹാഉത്സവത്തിന്റെ ശോഭ കുറയ്ക്കാൻ ആരെങ്കിലും ശ്രമിയ്ക്കുന്നു എന്ന തോന്നലുണ്ടായാൽ ഈറ്റപ്പുലിയുടെ ശൗര്യവുമായി; പെരുമഴയും ദൂരവും കണക്കിലെടുക്കാതെ തടിച്ചുകൂടുന്ന ആയിരങ്ങളുടെകഥയാണ് ക്നാനായ കൺവൻഷൻ.ക്നാനായക്കാരിൽ മാത്രം സംഭവിയ്ക്കുന്ന വിജയഗാഥയായി കൺവൻഷൻ മാറുമ്പോൾ യൂണിറ്റുകൾ ഒരുക്കങ്ങളുടെ തിരക്കിലാണ്.
കൺവൻഷൻ വേദിയിലാകെ അലയടിയ്ക്കുന്ന- യൂണിറ്റുകൾ സമുദായ റാലിയിൽ ഉയർത്തിപ്പിടിയ്ക്കുന്ന-സ്വാഗതനൃത്തത്തിന്റെ വരികൾക്ക് കാരണമാകുന്ന ആപ്ത വാക്യ രചനാമത്സരത്തിൽ ആവേശപൂർണ്ണമായ മത്സരവും അഭൂതപൂർവ്വമായ ജനപങ്കാളിത്തത്തിനുമാണ് 2023 സാക്ഷ്യംവഹിച്ചത്.കേവലം ഒരാഴ്ച്ച മാത്രം സമയമുണ്ടായിരുന്ന മത്സരത്തിൽ ലഭിച്ചത് 44 ആപ്ത വാക്യങ്ങൾ. ഒന്നിനൊന്നു മികച്ച, അർത്ഥ സമ്പുഷ്ടമായ,കവിതതുളുമ്പുന്ന ആപ്തവാക്യങ്ങളുമായി മത്സരം കടുത്തപ്പോൾ ഏറ്റവുംമികച്ച ആറ് ആപ്തവാക്യങ്ങൾ വിദഗ്ദ സമിതിയ്ക്കുനൽകിയാണ്2023 കൺവൻഷന്റെ ആപ്തവാക്യവിജയിയെ തെരെഞ്ഞെടുത്തത്.
തെരെഞ്ഞെടുത്ത ആപ്തവാക്യം നൽകിയത് കഴിഞ്ഞ നാഷണൽകൗൺസിലിൽ സെക്രട്ടറിയായി ഹമ്പർസൈഡ് യൂണിറ്റിനെ പ്രതിനിധീകരിച്ച ലീനുമോൾ ചാക്കോ മൂശാരിപ്പറമ്പിലാണ്. ഹമ്പർസൈഡ് യൂണിറ്റ് പ്രസിഡന്റ് ബിജുചാക്കോ മൂശാരിപറമ്പിലിന്റെ ഭാര്യയാണ്.
UKKCWF ന്റെ പ്രഥമ ജനറൽസെക്രട്ടറിയും മുൻ advisorയും ആയിരുന്ന ലീനുമോൾ ചാക്കോ നിലവിൽ യുക്മ യുടെ ദേശീയ വൈസ് പ്രസിഡന്റാണ്. UKKCA കൺവൻഷൻ വേദിയിൽ അവതാരികയായി തിളങ്ങിയിട്ടുള്ള ലീനുമോൾ സംഘടനാപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവും മികച്ച നേതൃപാടവത്തിനുടമയുമാണ്.