ഒരു സ്വപ്നം ഇതൾ വിരിയുന്നു; കാത്തിരിപ്പിന് വിരാമമാവുന്നു; ക്നാനായ കുടിയേറ്റ നായകൻ ക്നായിത്തൊമ്മൻ്റെ പ്രതിമ UK യി ലെത്തി

UKKCA ക്ക് അഭിമാനത്തിൻ്റെ നിമിഷങ്ങൾ പകർന്നേകി,
UKയിൽ അനുഗ്രഹപ്പൂമഴ അനവരതം പൊഴിക്കാനായി,
ക്നാനായ സമൂഹം അറിഞ്ഞോ, അറിയാതെയോ കാട്ടിയ അനാദരവിന് അറുതി വരുത്താനായി,
ലോകമെങ്ങും ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനത്തിന് വഴിയൊരുക്കാനായി,
ക്നാനായ സമൂഹത്തിൻ്റെ ഗോത്രപിതാവ് ക്നായിത്തൊമ്മൻ്റെ പൂർണ്ണമായും വെങ്കലത്തിൽ തീർത്ത അർദ്ധ കായ പ്രതിമ UKയിലെത്തിച്ചേർന്നു. UKKCA യ്ക്കു വേണ്ടി വൈസ് പ്രസിഡൻ്റ് ശ്രീ ബിജി ജോർജ്ജ് മാംകൂട്ടത്തിൽ ആദരവോടെ പ്രതിമ ഏറ്റുവാങ്ങി.

ടൈഗ്രീസ് നന്ദി സമ്പൽ സമൃദ്ധമാക്കിയ മെസപ്പെട്ടോമിയക്ക്, മെസെപ്പെട്ടോമിയയിലെ പുരാതന നഗരമായ എഡേസയ്ക്ക്, എഡേസയിലെ ഉറഹ, ക്വിനായി, എന്നീ യൗസേപ്പ് മെത്രാൻ്റെയും, ക്നായിത്തൊമ്മൻ്റെയും ജൻമദേശങ്ങൾക്ക് മുകളിലൂടെ പറന്ന ഖത്തർ എയർവെയ്സിൻ്റെ വിമാനത്തിലാണ് ക്നായിത്തൊമ്മൻ പ്രതിമ UK യിലെത്തിയത് എന്നത് യാദ്യശ്ചികം. കേരളത്തിൽ വച്ച് കടുത്തുരുത്തി, ഉദയംപേരൂർ, കൊടുങ്ങല്ലൂർ എന്നീ പ്രമുഖ കുടിയേറ്റ കേന്ദ്രങ്ങളിലും പ്രതിമ എത്തിച്ചിരുന്നു.

ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനം വഴിയൊരുക്കട്ടെ;
ക്നാനായ കുടിയേറ്റ ഗാഥകൾ സൂര്യചന്ദ്രൻ മാരുള്ള നാൾ വരെ സ്മരിക്കപ്പെടാൻ;
കരുത്തും ആർജ്ജവവുമുള്ള സംഘടന സമുദായത്തിന് തണലായി കൂടെയുണ്ടെങ്കിൽ 'ചെറിയ അജഗണത്തിന് ഭയമേതും വേണ്ടയെന്ന് വിളിച്ചോതാൻ.

തലമുറകളിൽ നിന്നും തലമുറകളിലേയ്ക്ക് പകർന്നേകാനുള്ളതാണ് ക്നാനായത്തനിമയും, വിശ്വാസവും, പാരമ്പര്യവും, അല്ലാതെ പ്രവാസി നാടുകളിൽ വച്ച് മരിച്ച് മണ്ണടിയാനുള്ളതല്ല.കാരണം
ഇതുപോലെ വേറേതൊരു ജനമുണ്ട്,
ഇതു പോലെ പൈതൃകത്തിൽ അഭിമാനിയ്ക്കുന്ന വേറെ ആരുണ്ട്?
ആചാരങ്ങളും അനുഷ്ഠാനങ്ങളും അണുവിട തെറ്റാതെ കാത്തു സൂക്ഷിയ്ക്കുന്നവർ ആരുണ്ട്?
തനിമ നൽകും ഒരുമയിൽ വാഴുന്ന വേറെ ഏത് ജനമുണ്ട്?
എൻ്റെ അവസാനം വരെയല്ല, ലോകാവസാനം വരെ എൻ്റെ സമുദായം പുലരണമെന്നാശിക്കുന്ന വംശം എവിടെയുണ്ട്?
എൻ്റെ സമുദായത്തിൻ്റെ ഭാവി, ഇടവകവികാരിയുടെയോ, രുപതാ നേതൃത്വത്തിൻ്റെയോ, അൽമായ സംഘടനയുടെയോ, സമുദായത്തിലെ സമ്പന്നരുടെയോ ചുമതലയല്ല മറിച്ച് എൻ്റെ മാത്രം ചുമതലയാണെന്ന് ചിന്തിക്കുന്ന വ്യതിരക്തതയുടെ ജനം വേറെ എങ്ങുണ്ട്?
നാളെയീ കുഞ്ഞുങ്ങളും വിളിക്കടെ ജയ് ക്നാനായ എന്നും, ജയ് ക്നായിത്തൊമ്മന്നെന്നും
അതിനുള്ള ശ്രമങ്ങൾ അവസാനമില്ലാതെ തുടരട്ടെ.

ഒരു സ്വപ്നം ഇതൾ വിരിയുന്നു; കാത്തിരിപ്പിന് വിരാമമാവുന്നു; ക്നാനായ കുടിയേറ്റ നായകൻ ക്നായിത്തൊമ്മൻ്റെ പ്രതിമ UK യി ലെത്തി