വാർവിക്ക്ഷയറിൽ ക്നാനായ തേരോട്ടം: സമുദായവികാരം തീക്കനലായി നെഞ്ചിലേറ്റി മഹാസംഗമത്തിൽ പങ്കെടുത്തത് ആറായിരത്തിലധികം പേർ: പ്രസിഡൻറ് സിബി കണ്ടത്തിലിനും,സെക്രട്ടറി സിറിൾ പനങ്കാലയ്ക്കും അഭിനന്ദന പ്രവാഹം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPR0 UKKCA UKKCA കൺവൻഷൻ UKയിലെ ക്നാനായക്കാരുടെ വെറുമൊരു ഒത്തുചേരലല്ല, അത് ക്നാനായക്കാരുടെ അണകെട്ടി നിർത്താനാവാത്ത ആവേശത്തിന്റെ മലവെള്ളപ്പാച്ചിലാണെന്ന് വിളിച്ചോതി 20മത് കൺവൻഷൻ വാർവിക്ക്ഷയറിൽ പ്രൗഡോജ്വലമായി സമാപിച്ചു. തനിമയിൽ ഒരുമയിൽ ഒറ്റക്കെട്ടായി ഒരൊറ്റജനത ക്നാനായ ജനത എന്ന ആപ്തവാക്യം കൺവൻഷൻ നഗറിൽ ആർത്തലയ്ക്കുന്ന തിരമാലകളായി ഒഴുകിയെത്തിയപ്പോൾ പിറന്നുവീണത് ചരിത്രനിമിഷങ്ങൾ. UKKCA യുടെ ഏറ്റവും വലിയ കൺവൻഷൻ വേദി അയ്യായിരം ആളുകളുമായി തിങ്ങിനിറഞ്ഞപ്പോൾ, ക്നായിത്തൊമ്മൻ നഗർ എന്ന് നാമകരണം ചെയ്ത കൺവൻഷൻ ഹാളിനുള്ളിൽ കയറാനാവാതെ പ്രവേശന […]

UKKCA കരോൾ ഗാനമത്സരത്തിൽ വിജയകിരീടം ചൂടി ബർമിംഗ്ഹാം യൂണിറ്റ്:രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ കൊവൻട്രി, ബ്രിസ്റ്റോൾ, സ്റ്റോക് ഓൺ ട്രൻഡ് യൂണിറ്റുകൾ

മാത്യു പുളിക്കത്തൊട്ടിയിൽPR0 UKKCA ദിവ്യസുതൻ ഭൂജാതനായ ശാന്ത സുന്ദര രാത്രിയിൽ രാപ്പാടികൾ പാടിയതുപോലെ, പൂനിലാവ് പെയ്തതു പോലെ, താരാഗണങ്ങൾ മിന്നിത്തിളങ്ങിയതു പോലെ തപ്പു താള മേളമോടെ ക്നാനായ മക്കൾ ഒത്തുചേർന്ന് പാടിയപ്പോൾ കൊവൻട്രിയിലെ ഗ്രേൻജ് ഹാളിൽ പിറന്നു വീണത് അസുലഭ നിമിഷങ്ങൾ.നട്ടുച്ചയ്ക്കു പോലും ഒന്നെത്തിനോക്കാൻ പോലുമാവാതെ എങ്ങോ മറഞ്ഞ സൂര്യ കിരണങ്ങളും, രാത്രിമുഴുവൻ പെയ്തിട്ടും കൊതി തീരാതെ പകലിലേയ്ക്കും നീണ്ട മഴയും, കടുത്ത തണുപ്പിന്റെ കമ്പിളി പുതച്ചെത്തിയ അതി ശൈത്യവും അറിയാതെ ഡിസംബർ 9 ന് ക്നാനായ […]

പൂർവ്വപിതാവിന്റെ ദീപ്തസ്മരണകൾക്കുമുന്നിൽ കൈകൾ കൂപ്പി ക്നാനയക്കാർ: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം ഉജ്വലമായി

നായംകുടിപരിഷകൾ ഈഴത്തുനാട്ടിലേക്ക് പിണങ്ങിപ്പോയപ്പോൾ, അവരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാനായി തന്റെ അംശമോതിരം കൈയ്യിൽ കൊടുത്തയച്ച നാട്ടുരാജാവിന്റെ  വിശ്വസ്തനായിരുന്ന ക്നായിത്തോമായുടെ, ആദൗത്യം വിജയകരമാക്കി പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ നാട്ടുരാജാവ് വേന്തൻമുടി സമ്മാനിച്ച് ആദരിച്ച ക്നായിത്തോമായുടെ, കോ ചേരകോൻ അഥവാ നാട്ടുരാജാവിന്റെ പ്രഭു എന്ന ഉന്നതസ്ഥാനമലങ്കരിച്ച ക്നായിത്തോമായുടെ, കരിന്തിരി കത്തിക്കൊണ്ടിരുന്ന കേരളത്തിലെ ക്രൈസ്തവ വിശ്വാസം സംരക്ഷിയ്ക്കാൻ ജീവൻ പണയം വച്ചെത്തിയ കുടിയേറ്റ കുലപതി ക്നായിത്തോമായുടെ, ഓർമ്മദിനാചരണം അവിസ്മരണീയമാക്കി കെൻറിലെ ക്നാനായമക്കൾ. സെൻറ് ജോൺ പോൾ രണ്ടാമൻ പ്രോപോസ്ഡ് ക്നാനായ മിഷൻ ചാപ്ലയൻ ഫാ […]

“തനിമയിൽ-ഒരുമയിൽ-ഒറ്റക്കെട്ടായി-ഒരൊറ്റജനത-ക്നാനായജനത” എന്ന ആപ്തവാക്യം “ക്നായിത്തൊമ്മൻ നഗറിൽ” മുഴങ്ങും: UKKCA കൺവൻഷന്റെ ആപ്തവാക്യരചനയുടെ ആവേശകരമായ മത്സരത്തിൽ വിജയിച്ചത് ഹമ്പർസൈഡ് യൂണിറ്റിലെ ലീനുമോൾ ചാക്കോ

മാത്യുപുളിക്കത്തൊട്ടിയിൽPRO UKKCA ക്നാനായസിരകളിൽ കൺവൻഷൻ ലഹരി നിറയുന്ന നാളുകൾക്ക് തുടക്കമായി. UKKCA കൺവൻഷൻ; ഒരു കുടിയേറ്റ ജനതയുടെ വികാരമായി,അഭിമാനമായി, നിർവ്വചിക്കാനാവാത്ത സംഘ ബോധത്തിന്റെ പെരുമയായി,സമാനതകളില്ലാത്ത ബന്ധുജന സംഗമമായി മാറുമ്പോൾ മുമ്പെങ്ങുമില്ലാത്ത ആവേശമാണ് മാസങ്ങൾക്കുമുമ്പുതന്നെUKയിലെ ക്നാനായക്കാരിൽ ഉടലെടുത്തിരിക്കുന്നത്. കൺവർഷനെന്ന ക്നാനായക്കാരന്റെ മഹാഉത്സവത്തിന്റെ ശോഭ കുറയ്ക്കാൻ ആരെങ്കിലും ശ്രമിയ്ക്കുന്നു എന്ന തോന്നലുണ്ടായാൽ ഈറ്റപ്പുലിയുടെ ശൗര്യവുമായി; പെരുമഴയും ദൂരവും കണക്കിലെടുക്കാതെ തടിച്ചുകൂടുന്ന ആയിരങ്ങളുടെകഥയാണ് ക്നാനായ കൺവൻഷൻ.ക്നാനായക്കാരിൽ മാത്രം സംഭവിയ്ക്കുന്ന വിജയഗാഥയായി കൺവൻഷൻ മാറുമ്പോൾ യൂണിറ്റുകൾ ഒരുക്കങ്ങളുടെ തിരക്കിലാണ്. കൺവൻഷൻ വേദിയിലാകെ അലയടിയ്ക്കുന്ന- […]

UKKCA ബാഡ്മിൻറൺ ടൂർണമെൻറ് May 6 ന് ലെസ്റ്ററിൽ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA UK യിലെ ക്നാനായ ബാഡ്മിൻറൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന,ബാഡ്മിൻറൺ മത്സരങ്ങൾ May 6 ശനിയാഴ്ച്ച ലെസ്റ്ററിൽ വച്ച് നടത്തപ്പെടുന്നു. ഇംഗ്ലണ്ടിന്റെ എല്ലാ ഭാഗത്തുമുള്ള ബാഡ്മിൻറൺ പ്രേമികൾക്ക് എത്തിച്ചേരാനേറെ എളുപ്പമുള്ള ഇംഗ്ലണ്ടിന്റെ മധ്യഭാഗത്തുള്ള ലെസ്റ്ററിലെ ന്യൂചാമ്പ്  കോളേജ് തന്നെയാണ് ഇക്കുറിയും മത്സരവേദിയാകുന്നത്. അതിവിശാലമായ കാർ പാർക്കിംഗ് സൗകര്യവും, ഒരേ സമയം ഇരുപതോളം മത്സരങ്ങൾ നടത്താനാവുമെന്നതും ന്യൂചാമ്പ് കോളേജിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ ബാഡ്മിന്റൺടൂർണമെൻറിൽ ചില വിഭാഗങ്ങളിൽ അഭൂത പൂർവ്വമായ പങ്കാളിത്തം ഉണ്ടായിട്ടും സമയ […]

UKKCA

Official website

UKKCA

Woodcross Lane,Bilston,Wolverhampton,WV14 9BW. United Kingdom