ക്നാനായ യാക്കോബായ അതിരൂപതയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി UKKCAയുടെ 21 മത് കൺവൻഷനിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.

ക്നാനായ യാക്കോബായ അതിരൂപതയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി July 6 ന് നടക്കുന്ന UKKCAയുടെ 21 മത് കൺവൻഷനിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. ക്നാനായ കത്തോലിക്കരും ക്നാനായ യാക്കോബായക്കാരും പരസ്പ്പരം സഹകരിച്ച് ഒരു മനസ്സോടെ പ്രവർത്തിയ്ക്കണമെന്ന് ആഗ്രഹിയ്കുകയും അതിനുവേണ്ടി കഷ്ടപ്പെടുകയും പ്രവർത്തിയ്കുകയും ചെയ്ത കോട്ടയം രൂപതയുടെ മുൻ അധ്യക്ഷൻ കുന്നശ്ശേരിപിതാവിൻ്റെ ശ്രമങ്ങളുടെ തുടർച്ചയായി വലിയമെത്രാപ്പോലീത്തായുടെ സാന്നിധ്യം വിലയിരുത്തപ്പെടും. സ്വന്തം ജനങ്ങളോട് ചേർന്നു നിൽക്കാനും സമുദായ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിയ്ക്കാനും എന്നും ശ്രമിച്ച ഇടയനാണ് മോർ […]

UKKCA വടംവലി മത്സരത്തിൽ കിരീടം നിലനിർത്തി വൂസ്റ്ററിലെ പോരാളികൾ,രണ്ടാം സ്ഥാനം വലിച്ചെടുത്ത് ലിവർപൂളിലെ കരുത്തൻമാർ നോട്ടിംഗ്‌ഹാമിനെ നാലാം സ്ഥാനത്താക്കി കാർഡിഫ് യൂണിറ്റ്: വനിതാ വിഭാഗത്തിൽ കരുത്തുകാട്ടി കാർഡിഫിലെ മങ്കമാർ, രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ സ്‌റ്റോക്ക് ഓൺ ട്രൻഡും, വൂസ്റ്ററും ബർമിംഗ്ഹാവും

ഒരു നടവിളിയുടെ ആരോഹണങ്ങളിലും അവരോഹഞങ്ങളിലും നാണം മറന്ന്,ക്ഷീണം മറന്ന്,അൽപ്പം മുമ്പ് പരസ്പരം മൽസരിച്ചവരാണെന്ന് മറന്ന് ഓടിയെത്തുന്ന അപൂർവ്വ സാഹോദര്യ സ്‌നേഹത്തിൻ്റെ ഉൾപ്പുളകങ്ങൾ സമ്മാനിച്ച് UKKCA വടംവലി മത്സരങ്ങൾ സമാപിച്ചു. UK യിലെ വിവിധ സംഘടനകൾ നടത്തുന്ന വടംവലി മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി UKKCA യുടെ വടം വലി മത്സരം വടം വലി ഉത്സവമായി മാറുകയായിരുന്നു.കിരീടം നേടിയ വുസ്റ്റർ ടീമിൻറെ ആഹ്ലാദ പ്രകടനങ്ങളോടൊപ്പം ചേരാൻ മത്സരത്തിൽ പങ്കെടുത്ത മുഴുവൻടീമുകളും കാണികളും സ്‌റ്റോക്ക് ഓൺ ട്രൻഡ് യൂണിറ്റ് അംഗങ്ങളും എത്തിയ […]

കുടിയേറ്റ കുലപതിയുടെ കൊച്ചുമക്കളുടെ സ്നേഹസംഗമത്തിന് ഇനി 50 ദിവസങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA ക്നാനായ പൈതൃകം എൻ ജൻമാവകാശം അവസാനശ്വാസംവരെ കാത്തു സൂക്ഷിയ്ക്കുമെന്ന് വിളിച്ചോതി ക്നാനായമക്കളൊന്നുചേരുന്ന പൊൻ പുലരിയിൽ സൂര്യനുദിയ്ക്കാൻ ഇനി 50 ദിവസങ്ങൾ മാത്രം. അബ്രഹാമിൻ്റെ കാലം മുതലെ തുടരുന്ന പുറപ്പാടുകളുടെ പ്രവാസങ്ങളുടെ ഗാഥകളുമായി പ്രവാചക പരമ്പരയിലെ സന്തതികൾ ഒന്നാണ് ഞങ്ങൾ ഒറ്റക്കെട്ടാണ് ഞങ്ങൾ ഒരു വിശ്വാസവും ഒരു പാരമ്പര്യവും പേറുന്നവരാണ് ഞങ്ങൾ എന്ന് പ്രഖ്യാപിയ്ക്കുന്ന മഹാ സംഗമത്തിൻറെ വിസ്മയ ചാരുതയിലേക്ക് ഇനി 50 ദിവസങ്ങൾ. ഒരുമയെ ഗാഡമായിപുണർന്ന്, തനിമയിൽ അനുനിമിഷം വളർന്ന്, കടൽത്തീരത്തെ മണൽത്തരിപോലെ […]

അർപ്പണബോധമുള്ള അധ്യാപകർ കൊളുത്തി നൽകിയ അറിവിൻ്റെ തിരികൾ ഏറ്റുവാങ്ങാൻ അനേകം പേർ: UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ അനുസ്യൂതം തുടരുന്നു.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPR0 UKKCA സെലുഷ്യാ സ്റ്റെസിഫോണിലെ കാസോലിക്കോസിൻറെ നിർദ്ദേശാനുസരണം മാല്യംകരയിലേയ്ക്ക് ക്നായിത്തൊമ്മൻറെ നേതൃത്വത്തിൽ ഉറഹാമാർ യൗസേപ്പ് മെത്രാനും വൈദികരും ഡീക്കൻമാരും ഉൾപ്പെടെ ഏഴില്ലത്തിൽപെട്ട എഴുപത്തിരണ്ട് കുടുംബക്കാരുടെ പിൻഗാമികൾ ഓരോരുത്തരും ഹൃദയഭിത്തികളിൽ കുടിയേറ്റ ചരിതം കോറിയിട്ടവരാണ്. യഹൂദ പാരമ്പര്യവും, ഭാരത സംസ്കാരവും, ക്രൈസ്തവവിശ്വാസവും ഇടകലർന്ന ത്രിവേണി സംഗമമാണ് ഇന്ന് ക്നാനായ ജനം. ഭാരത സഭയ്ക്ക് ശക്തി പകരുകയും സുറിയാനി ആരാധനാക്രമം നൽകുകയും ചെയ്ത ക്നാനായക്കാർ നൂറ്റാണ്ടുകളായി കൈമോശം വരാതെ കൈമാറുന്ന പാരമ്പര്യങ്ങളുടെ വേരുകൾ പഴയ നിയമത്തിലെ പുറപ്പാട്, […]

ആയിരങ്ങൾ അണിനിരക്കുന്ന അപൂർവ്വ സംഗമത്തിന് ഇനി 60 ദിവസങ്ങൾ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽPRO UKKCA സ്വന്തജനത്തോടുള്ള ആത്മബന്ധത്തിൻറെ അടങ്ങാത്ത കടലിരമ്പങ്ങൾ ഹൃദയത്തിൽ സുക്ഷിയ്ക്കുന്നവർ ഒരു വട്ടം കൂടി ഒരുമിയ്ക്കുന്ന സ്നേഹസംഗമത്തിന് ഇനി 60 സുര്യോദയങ്ങൾ മാത്രം. UK യിലെ ക്നാനായക്കാരുടെ വാർഷിക കൺവൻഷൻ ഓരോ വട്ടവും വിജയതിലകമണിയുമ്പോൾ, കൺവൻഷൻ റാലിയെന്ന 51 യൂണിറ്റുകളും അണിനിരക്കുന്ന വിസ്മയക്കാഴ്ച്ചയ്ക്ക് ഇനി 60 ദിവസങ്ങൾ. സിരകളിലൊഴുകുന്ന സമുദായ സ്നേഹവുമായി സ്വന്തനേട്ടങ്ങളും തിരക്കുകളും മാറ്റിവച്ച് സംഘടനയ്ക്കു വേണ്ടി, സമുദായത്തിനു വേണ്ടി, ദൂര പരിധികൾ വക വയ്ക്കാതെ ഒഴുകിയെത്തുന്ന ഒരൊറ്റ ജനത-ക്നാനായ ജനത. ബാലനായ […]

UKKCA ബാഡ്മിന്റൺ വിജയകിരീടം മാറ്റമില്ലാതെ സ്‌റ്റിവനേജ് യൂണിറ്റിലേയ്ക്ക് തന്നെ: സ്‌റ്റിവനേജ് യൂണിറ്റിലെ അനി ജോസഫ്-ജെഫ് അനി ജോസഫ് സഖ്യവും, കൊവൻട്രിയൂണിറ്റിലെ ജയൻ പീറ്റർ-ഷാജി മുഖച്ചിറയിൽ സഖ്യവും, ലെസ്റ്റർ യൂണിറ്റിലെ ഗ്ലോറിയ -ഇസബെല്ലാ സഖ്യവും,സ്റ്റിവനേജ് യൂണിറ്റിലെ ജെഫ് അനി-ജീനാ മാത്യു സഖ്യങ്ങൾ ബാഡ്മിൻറൺ മത്സര വിജയികൾ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA UKKCA യുടെ ബാഡ്മിൻ്റൺ ടൂർണമെൻറിന് ഉജ്വല സമാപനം.പഴുതുകളില്ലാതെ,പരാതികളില്ലാതെ, പങ്കെടുത്തവർ മുക്തകണ്ഠം പുകഴ്ത്തിയ സംഘാടക മികവുമായാണ് ബാഡ്മിൻറൺ മത്സരങ്ങൾ അവസാനിച്ചത്. തലേ ദിവസം തന്നെ സ്‌റ്റോക്ക് ഓൺ ട്രൻറ്റിലെത്തി സെൻട്രൽ കമ്മറ്റിയംഗങ്ങൾ തയ്യാറാക്കിയ കൃത്യമായ രൂപരേഖ മത്സര വിജയത്തിന് ഏറെ സഹായകമായി. ക്നാനായ ഐക്യവും,സഹകരണവും, പ്രതിഫലിച്ച മത്സരങ്ങളും, സമ്മാന വിതരണവും, UKKCA യ്ക്ക് അഭിമാന നിമിഷങ്ങളാണ് ഏകിയത്. UKKCA ബാഡ്മിൻറൺ ടൂർണമെൻറുകളിൽ ഏറ്റവും അധികം ആളുകൾ പങ്കെടുക്കാറുള്ള സ്‌റ്റോക്ക് ഓൺ ട്രൻഡ് മത്സരവേദിയാക്കിയപ്പോൾ […]

UKKCA badminton tournamentൽ പങ്കെടുക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ഒരു ദിവസം കുടി മാത്രം ഏപ്രിൽ 15 നു ശേഷം ലഭിയ്ക്കുന്ന പേരുകൾ സ്വീകരിയ്ക്കുന്നതല്ല

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPR0 UKKCAഏപ്രിൽ 27ന് സ്റ്റോക്ക് ഓൺ ട്രൻഡിലെ ഫെൻറ്റൺ മാനർ സ്പോർട്സ് കോംപ്ലക്സിൽ വച്ചു നടക്കുന്ന ബാഡ്മിൻറൺ ടൂർണമെൻ്റിൽ പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവർ ഏപ്രിൽ 15ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.UKKCA badminton ടൂർണമെൻ്റിൽ എല്ലാ വർഷവും ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സ്റ്റോക്ക് ഓൺ ട്രൻഡുകാരുടെ തട്ടകത്തിൽ UKKCA badminton ടുർണമെൻ്റിന് വേദിയൊരുങ്ങുകയാണ്.April 27 നാണ് UKKCA യുടെ യൂണിറ്റ് അംഗങ്ങൾക്കുവേണ്ടിയുള്ള ബാഡ്മിൻറൺ ടൂർണമെൻ്റ് നടക്കുന്നത്.രാവിലെ 9 മണി മുതൽ രജിസ്ട്രേഷനും 10 മണി മുതൽ മത്സരങ്ങളും […]

UKKCA യുടെ21 മത് കൺവെൻഷന്റെ ആദ്യടിക്കറ്റ് വിതരണം നവ യൂണിറ്റായ വെസ്റ്റേൺ സൂപ്പർ മെയറിൽ നടന്നു.

മാത്യു പുളിക്കത്തൊട്ടിയിൽPR0 UKKCA വീണ്ടുമൊരു UKKCA കൺവൻഷന് തിരിതെളിയുകയായി. അണപൊട്ടിയൊഴുകിയ ആവേശവുമായി അലകടലുപോലെ ആർത്തലച്ചെത്തുന്ന ഒരു ജനതയുടെ മഹാസംഗമ വേദി ഒരുങ്ങുകായായി.ഉത്തരം കിട്ടാത്ത സമസ്യയായി പച്ചപ്പരമാർദ്ധമായി ഓരോ കൺവൻഷനിലേയും വർദ്ധിച്ചു വരുന്നജനപങ്കാളിത്തം അത്ഭുതങ്ങളുടെ വിസ്മയ ചെപ്പ് തുറക്കുന്നു.പകൽ മേഘസ്തംഭമായി, രാത്രിയിൽ അഗ്നി സ്തംഭമായി കൂടെ വസിക്കുന്ന ജനത്തിൻറെ അനവരതം തുടരുന്ന കടാക്ഷവും, കൃപയും, കനിവുമല്ലാതെ താരപരിവേഷമോ ആൾക്കൂട്ടത്തെ ആവാഹിച്ചുവരുത്താനുള്ള ആരുടെയെങ്കിലും അസാധാരണമായ കഴിവോ കൊണ്ടല്ല. ആരൊക്കെ അവഗണിച്ചാലും ആകാശത്തിൽ നിന്ന് മന്നാ വർഷിയ്ക്കുകയും കാടപ്പക്ഷികളെ അയക്കുകയും ചെയ്ത […]

52 മത് യൂണിറ്റിൻറെ തിരിതെളിഞ്ഞു: UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിന് വേദിയായി വെസ്റ്റേൺ സൂപ്പർ മെയർ യൂണിറ്റ്:

മാത്യു പുളിക്കത്തൊട്ടിയിൽPR0 UKKCA UKKCA യുടെ 52 മത് യൂണിററായ വെസ്റ്റേൺ സൂപ്പർമെയറിൻെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സമുദായത്തോട് ചേർന്ന് സംഘടനയ്ക്കൊപ്പം വളരാൻ പുതിയ യൂണിറ്റിലെ ക്നാനായക്കാർ കുടുംബസമേതം ഒത്തുചേർന്നപ്പോൾ അതിന് പൂർണ്ണ പിന്തുണയുമായി സെൻട്രൽ കമ്മറ്റിയംഗങ്ങളും എത്തി. UKKCA യുടെ രണ്ടാമത് ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിനും വേദിയായി കേരളത്തിനുവെളിയിലെ ആദ്യത്തെ ക്നായിത്തൊമ്മൻ അർദ്ധകായ വെങ്കലപ്രതിമ യുണിറ്റിലെത്തിയപ്പോൾ പൂർവ്വ പിതാവിൻറെ ധന്യ സ്മരണകൾക്കുമുന്നിൽ വെസ്റ്റേൺ സൂപ്പർമെയർ യൂണിറ്റ് അംഗങ്ങൾഒന്നുചേർന്ന് ആദരവിൻൻ്റെ മെനോറതിരികൾ തെളിയിച്ചു. ചിതറിപ്പാർത്തിരുന്നവർ ഒരുമയുടെ മക്കളായി മഹാ പ്രസ്ഥാനത്തിൻെതണലിലേക്ക് […]

” സ്വവംശ നിഷ്ഠയിൽ അടിയൂന്നി , പാരമ്പര്യത്തിൽ വേരൂന്നി, ഒരേ മനസ്സോടെ മുന്നോട്ട്, ക്നാനായ ജനത” 21മത് UKKCA കൺവെൻഷന്റെ ആപ്തവാക്യം. ആപ്തവാക്യ നിർമ്മിതിയിൽ വിജയിയായത് സ്വാൻസി യൂണിറ്റിലെ ബൈജു ജേക്കബ്ബ്

മാത്യു പുളിക്കത്തൊട്ടിയിൽPR0 UKKCA UKKCA കൺവൻഷനുകളുടെ ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾ പങ്കെടുത്തതുംആപ്തവാക്യ രചനാ മത്സരത്തിലെ അവസാന വിജയിയെ, UKKCA യുടെ പരമോന്നത സമിതിയായ നാഷണൽ കൗൺസിൽ അംഗങ്ങൾ ഇതാദ്യമായി തെരെഞ്ഞെടുത്തുവെന്നതും ആപ്തവാക്യ മത്സരത്തിന് പത്തരമാറ്റേകുന്നു. UKKCA കൺവൻഷനെ ക്നാനായജനം ഹൃദയത്തിലേറ്റെടുത്തു കഴിഞ്ഞു എന്നതാണ് ആപ്തവാക്യ രചനാ മത്സരത്തിലെ ആവേശപൂർണ്ണമായ പങ്കാളിത്തം സൂചിപ്പിയ്ക്കുന്നത്. യൂണിറ്റുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നാഷണൽ കൗൺസിൽ പ്രതിനിധികൾക്ക് അവസാനവിജയിയെ കണ്ടെത്താൻ അവസരമേകിയതിലൂടെ 21 മത് കൺവൻഷൻ ആപ്തവാക്യം ഏറെ ജനകീയമായ ആപ്തവാക്യമായി മാറുകയാണ്. […]

UKKCA

Official website

UKKCA

Woodcross Lane,Bilston,Wolverhampton,WV14 9BW. United Kingdom