UKKCA കരോൾ ഗാനമത്സരത്തിൽ വിജയകിരീടം ചൂടി ബർമിംഗ്ഹാം യൂണിറ്റ്:രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ കൊവൻട്രി, ബ്രിസ്റ്റോൾ, സ്റ്റോക് ഓൺ ട്രൻഡ് യൂണിറ്റുകൾ

മാത്യു പുളിക്കത്തൊട്ടിയിൽ
PR0 UKKCA

ദിവ്യസുതൻ ഭൂജാതനായ ശാന്ത സുന്ദര രാത്രിയിൽ രാപ്പാടികൾ പാടിയതുപോലെ, പൂനിലാവ് പെയ്തതു പോലെ, താരാഗണങ്ങൾ മിന്നിത്തിളങ്ങിയതു പോലെ തപ്പു താള മേളമോടെ ക്നാനായ മക്കൾ ഒത്തുചേർന്ന് പാടിയപ്പോൾ കൊവൻട്രിയിലെ ഗ്രേൻജ് ഹാളിൽ പിറന്നു വീണത് അസുലഭ നിമിഷങ്ങൾ.
നട്ടുച്ചയ്ക്കു പോലും ഒന്നെത്തിനോക്കാൻ പോലുമാവാതെ എങ്ങോ മറഞ്ഞ സൂര്യ കിരണങ്ങളും, രാത്രിമുഴുവൻ പെയ്തിട്ടും കൊതി തീരാതെ പകലിലേയ്ക്കും നീണ്ട മഴയും, കടുത്ത തണുപ്പിന്റെ കമ്പിളി പുതച്ചെത്തിയ അതി ശൈത്യവും അറിയാതെ ഡിസംബർ 9 ന് ക്നാനായ മക്കൾ ഇനിയും വന്നു ചേരാത്ത ക്രിസ്തു മസിന്റെ മുഴുവൻ ആഹ്ലാദവും നെഞ്ചിലേറ്റി ആടിപ്പാടിയപ്പോൾ ആസ്വാദകർക്ക് ലഭിച്ചത് അനർഘ നിമിഷങ്ങൾ. പൊന്നുണ്ണി വന്നു പിറന്നത് കാണാൻ ഭാഗ്യം ലഭിച്ച പൊൻ താരങ്ങെളെപ്പോലെ, കവൻട്രിയിലെത്തിയവർക്ക് അതിരറ്റ ആഹ്ലാദമാണ് മനസ്സിൽ അല തല്ലിയത്.

ആതിഥേയ യൂണിറ്റായ കവൻട്രി ആൻഡ് വാർവിക്ഷയർ യൂണിറ്റിന്റെ പൂർണ്ണ സഹകരണത്തോടെ പരിപാടി UKKCA സെൻട്രൽ കമ്മറ്റിയംഗങ്ങൾ, UKKCWF ജനറൽ സെക്രട്ടറി പ്രിയാ ജോമോൻ, UKKCYL ജനറൽ സെക്രട്ടറി ജുഡ് ലാലു, അലൈഡ് മോർട്ട്ഗേജ് സർവ്വീസസ് മാനേജിംഗ് പാർട്ണർ Bijo എന്നിവർ ചേർന്ന് മിനോറവിളക്കിൽ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു.
UKKCA ജനറൽ സെക്രട്ടറി ശ്രീ സിറിൾ പനങ്കാല സ്വാഗതവും, UKKCA പ്രസിഡന്റ് സിബി കണ്ടത്തിൽ അധ്യക്ഷ പ്രസംഗവും, വുമൺസ് ഫോറം ജനറൽ സെക്രട്ടറി പ്രിയ ജോമോൻ,UKKCY ജനറൽ സെക്രട്ടറി ജൂഡ് ലാലു,എന്നിവർ ആശംസകളും UKKCAട്രഷറർ ശ്രീ റോബി മേക്കര കൃതഞ്ജതയും പറഞ്ഞു.
സംഘാടകമികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട കരോൾ ഗാന മത്സരത്തിൽ വാശിയേറിയ മത്സരങ്ങളാണ് നടന്നത്. ഗാംഭീര്യമേറിയ ശബ്ദവും ചാട്ടുളി പോലുള്ള വാക്കുകളുമായി
UKKCA ട്രഷറർ ശ്രീ റോബി മേക്കരയുടെ അവതാരണ ശൈലി കരോൾ ഗാന മത്സരത്തിന് മാറ്റു കൂട്ടി.
സംഗീതത്തിൽ അഗാധജ്ഞാനമുള്ള വിധികർത്താക്കൾ
കരോൾ ഗാന മത്സരത്തിന്റെ വിധിപ്രഖ്യാപനത്തിനുമുമ്പ് പങ്കെടുത്ത ടീമുകളുടെ പ്രകടനങ്ങളിലെ ഉന്നത നിലവാരത്തേയും, സുന്ദരമായി ആസൂത്രണം ചെയ്ത മത്സരങ്ങളെയും വാനോളം പുകഴ്ത്തിയപ്പോൾ UKKCA യുടെ വിജയകിരീടത്തിൽ മറ്റൊരു പൊൻ തൂവൽ കൂടി ചാർത്തപ്പെടുകയായിരുന്നു.

Previous പൂർവ്വപിതാവിന്റെ ദീപ്തസ്മരണകൾക്കുമുന്നിൽ കൈകൾ കൂപ്പി ക്നാനയക്കാർ: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം ഉജ്വലമായി

Leave Your Comment

UKKCA

Official website

UKKCA

Woodcross Lane,Bilston,Wolverhampton,WV14 9BW. United Kingdom