UKKCA യുടെ21 മത് കൺവെൻഷന്റെ ആദ്യടിക്കറ്റ് വിതരണം നവ യൂണിറ്റായ വെസ്റ്റേൺ സൂപ്പർ മെയറിൽ നടന്നു.

മാത്യു പുളിക്കത്തൊട്ടിയിൽ
PR0 UKKCA

വീണ്ടുമൊരു UKKCA കൺവൻഷന് തിരിതെളിയുകയായി. അണപൊട്ടിയൊഴുകിയ ആവേശവുമായി അലകടലുപോലെ ആർത്തലച്ചെത്തുന്ന ഒരു ജനതയുടെ മഹാസംഗമ വേദി ഒരുങ്ങുകായായി.ഉത്തരം കിട്ടാത്ത സമസ്യയായി പച്ചപ്പരമാർദ്ധമായി ഓരോ കൺവൻഷനിലേയും വർദ്ധിച്ചു വരുന്നജനപങ്കാളിത്തം അത്ഭുതങ്ങളുടെ വിസ്മയ ചെപ്പ് തുറക്കുന്നു.
പകൽ മേഘസ്തംഭമായി, രാത്രിയിൽ അഗ്നി സ്തംഭമായി കൂടെ വസിക്കുന്ന ജനത്തിൻറെ അനവരതം തുടരുന്ന കടാക്ഷവും, കൃപയും, കനിവുമല്ലാതെ താരപരിവേഷമോ ആൾക്കൂട്ടത്തെ ആവാഹിച്ചുവരുത്താനുള്ള ആരുടെയെങ്കിലും അസാധാരണമായ കഴിവോ കൊണ്ടല്ല. ആരൊക്കെ അവഗണിച്ചാലും ആകാശത്തിൽ നിന്ന് മന്നാ വർഷിയ്ക്കുകയും കാടപ്പക്ഷികളെ അയക്കുകയും ചെയ്ത കർത്താവിൻ്റെ കൃപയുടെ കരം കൂടെയുണ്ടെങ്കിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ അനുഗ്രഹിതജനം ഒരുമിയ്ക്കുകതന്നെ ചെയ്യും.

ഒരു ചെറുകാറ്റടിച്ചാൽ അണഞ്ഞുപോകുമെന്ന നിലയിലായ കേരളത്തിലെ ക്രൈസ്തവ വിശാസത്തെ കാട്ടു തീ പോലെ ആളിപ്പടർത്താൻ കടലുകടന്നെത്തിയ ക്നായി തോമായുടെ മക്കൾ ഇന്ന് സ്വന്തം സമുദായവും തലമുറകളായി തുടരുന്ന സ്വവംശ വിവാഹനിഷ്ഠയും വെല്ലുവിളികളുടെ കടൽക്കാറ്റിലാടുമ്പോൾ ദൂരവും, ജോലിയും, നോക്കാതെ ഒരുമയുടെ മക്കൾ ഓടിയണയുകയാണ്, ഓരോ വർഷവും കൂടുതൽ ആവേശത്തോടെ, ബന്ധങ്ങൾ വേർപിടാതോർക്കാൻ, പത്തുമൊരേഴുമങ്ങെപ്പോഴും ചിന്തിക്കാൻ, പാടുമറിയാതിരിയ്ക്കാൻ.

ഇതെൻറെതാണ് എന്ന് വിളിച്ചു പറയാൻ അഭിമാനത്തോടെ കൊച്ചുമക്കളുടെ കൈകൾ പിടിച്ച് കുഞ്ഞുമക്കളെ ഒക്കത്തെടുത്ത്, നാട്ടിൽ നിന്നെത്തുന്ന പ്രായമായ മാതാപിതാക്കളെപ്പോലും ദൂരയാത്രചെയ്യിച്ച് നെഞ്ച് വിരിച്ചെത്തുന്നവർ.
നാളെ ‘ഇതെൻ്റെതായിരുന്നു’ എന്ന് ദുഃഖത്തോടെ ഓർക്കാൻ മനസ്സില്ലാത്തവർ. ബറുമറിയം പലരും പാടുമ്പോൾ, മാർത്തോമൻ മറ്റുള്ളവർ സ്വന്തമാക്കുമ്പോൾ, മാർഗ്ഗം കളി പഠിക്കാനും പഠിപ്പിക്കാനും ഹാദൂസാ തുടങ്ങിയ വെള്ളിയാനച്ചൻ്റെ ശ്രമങ്ങൾ മറന്ന് അതൊന്നും നിൻ്റെയല്ലെന്ന് ക്നാനായക്കാരൻ്റെ മുഖത്തുനോക്കി പറയുന്നവനെ നോക്കി ആയിക്കോട്ടെ തമ്പ്റാ എന്ന് പറയാൻ മനസ്സില്ലാത്തവരുടെ മഹാസംഗമം ഒന്നു മാത്രം സൂചിപ്പിയ്ക്കുന്നു അഭിമാനികളുടെ സിരകളിൽ ഒഴുകുന്ന രക്തമൊന്നാണെന്ന്.

ഇതെൻറ്റെതെന്ന് വിളിച്ചു പറയുന്നവൻ്റെ ആൾക്കൂട്ടവും, നടവിളിയും, സ്നേഹവും ആവേശവും കേരളത്തിലെ മറ്റ് മുഴുവൻ രൂപതകളും ഒത്തുചേർന്ന് കൺവൻഷൻ നടത്തിയാലും ആവില്ല എന്ന സത്യവുമായി 21മത് കൺവൻഷൻ ടിക്കറ്റ് വിതരണ ഉത്ഘാടനം വെസ്റ്റേൺ സൂപ്പർമയർ യൂണിറ്റിൽ വച്ച് നടന്നു. UKKCA സെൻട്രൽകമ്മറ്റിയംഗങ്ങളായ സിബി കണ്ടത്തിൽ, സിറിൾ പനങ്കാല, റോബി മേക്കര,ഫിലിപ്പ് പനത്താനത്ത്,ജോയി പുളികീൽ,റോബിൻസ് പഴുക്കായിൽ എന്നിവർ പങ്കെടുത്തു.
ബിനു ചാക്കോ വാഴേപ്പറമ്പിൽ,ഷിബു സൈമൺ ചെറുകര,ജോൺസൺ പുറത്തേട്ട്, തോമസ് ആലപ്പാട്ട് എന്നിവർക്ക് സിബി കണ്ടത്തിൽ, സിറിൾ പനങ്കാല, റോബി മേക്കര ഫാമിലി ഗോൾഡൻ ടിക്കറ്റുകൾ നൽകി.

Previous 52 മത് യൂണിറ്റിൻറെ തിരിതെളിഞ്ഞു: UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിന് വേദിയായി വെസ്റ്റേൺ സൂപ്പർ മെയർ യൂണിറ്റ്:

Leave Your Comment

UKKCA

Official website

UKKCA

Woodcross Lane,Bilston,Wolverhampton,WV14 9BW. United Kingdom