UKKCA ബാഡ്മിന്റൺ വിജയകിരീടം മാറ്റമില്ലാതെ സ്‌റ്റിവനേജ് യൂണിറ്റിലേയ്ക്ക് തന്നെ: സ്‌റ്റിവനേജ് യൂണിറ്റിലെ അനി ജോസഫ്-ജെഫ് അനി ജോസഫ് സഖ്യവും, കൊവൻട്രിയൂണിറ്റിലെ ജയൻ പീറ്റർ-ഷാജി മുഖച്ചിറയിൽ സഖ്യവും, ലെസ്റ്റർ യൂണിറ്റിലെ ഗ്ലോറിയ -ഇസബെല്ലാ സഖ്യവും,സ്റ്റിവനേജ് യൂണിറ്റിലെ ജെഫ് അനി-ജീനാ മാത്യു സഖ്യങ്ങൾ ബാഡ്മിൻറൺ മത്സര വിജയികൾ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA

UKKCA യുടെ ബാഡ്മിൻ്റൺ ടൂർണമെൻറിന് ഉജ്വല സമാപനം.പഴുതുകളില്ലാതെ,പരാതികളില്ലാതെ, പങ്കെടുത്തവർ മുക്തകണ്ഠം പുകഴ്ത്തിയ സംഘാടക മികവുമായാണ് ബാഡ്മിൻറൺ മത്സരങ്ങൾ അവസാനിച്ചത്. തലേ ദിവസം തന്നെ സ്‌റ്റോക്ക് ഓൺ ട്രൻറ്റിലെത്തി സെൻട്രൽ കമ്മറ്റിയംഗങ്ങൾ തയ്യാറാക്കിയ കൃത്യമായ രൂപരേഖ മത്സര വിജയത്തിന് ഏറെ സഹായകമായി. ക്നാനായ ഐക്യവും,സഹകരണവും, പ്രതിഫലിച്ച മത്സരങ്ങളും, സമ്മാന വിതരണവും, UKKCA യ്ക്ക് അഭിമാന നിമിഷങ്ങളാണ് ഏകിയത്.

UKKCA ബാഡ്മിൻറൺ ടൂർണമെൻറുകളിൽ ഏറ്റവും അധികം ആളുകൾ പങ്കെടുക്കാറുള്ള സ്‌റ്റോക്ക് ഓൺ ട്രൻഡ് മത്സരവേദിയാക്കിയപ്പോൾ തന്നെ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിൻറെ പാതി വഴി താണ്ടിയിരുന്നു.സ്‌റ്റോക് ഓൺ ട്രൻഡ് യൂണിറ്റംഗങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ സെൻട്രൽ കമ്മറ്റിയംഗളോടൊപ്പം പ്രവർത്തിച്ചത് മത്സര വിജയത്തിന് കാരണമായി. വളരെ ദൂരം യാത്ര ചെയ്ത് മത്സരത്തിനായി ഫെൻടൺ മേനർ പാർക്കിലെത്തിയവരെ സ്വീകരിയ്ക്കാനും ക്ഷേമമന്വേഷിയ്ക്കാനും സ്‌റ്റോക്കിലെ ക്നാനായക്കാർ മത്സരിച്ചപ്പോൾ ക്നാനായ മക്കളുടെ സഹോദര സ്നേഹത്തിൻ്റ ചാരുത സ്റ്റോക്കിനെ പറുദീസയാക്കി മാറ്റി.

പുരുഷൻമാരുടെ ഓപ്പൺ വിഭാഗത്തിൽ UKKCA ബാഡ്മിൻ്റൺ ടൂർണമെൻ്റിലെ വിജയി അനി ജോസഫിൻറെ പടയോട്ടത്തെ തടയാനായില്ല എന്നത് കൗതുകമായി. അനി ജോസഫും മകൻ ജെഫ് അനി ജോസഫും ഒന്നാം സ്ഥാനവും, പീറ്റർബറോ യൂണിറ്റിലെ കെവിൻബിക്കുവും കെൻലി ബിക്കുവും രണ്ടാം സ്ഥാനവും, നോർത്ത് വെസ്റ്റ് ലണ്ടനിലെ ലിബിൻ മത്തായിയും,ലിനോജ് അബ്രഹാമും മൂന്നാം സ്ഥാനവും, എഡിൻബറോയിൽ നിന്നെത്തിയ എബിൻ ജെ കുര്യനും അജിത് എബ്രഹാവും നാലാം സ്ഥാനവും നേടി.


50 വയസ്സിന് മുകളിലുള്ള പുരുഷൻമാരുടെ വിഭാഗത്തിൽ കൊവൻട്രി യൂണിറ്റിലെ ജയൻപീറ്റർ-ഷാജി മുഖച്ചിറയിൽ, സ്റ്റോക്ക് ഓൺ ട്രൻഡിലെ ജോസ് ആലപ്പാട്ട്-പ്രിൻസ് തോമസ്, ബർമിംഗ്ഹാമിലെ പ്രിൻസൺ-ജോബി ഫിലിപ്പ്, BCN കാർഡിഫിലെ തങ്കച്ചൻ-ഫിലിപ്പ് മാവേലിൽ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി

വനിതാ വിഭാഗത്തിൽ ലെസ്‌റ്റർയൂണിറ്റിലെ ഗ്ലോറിയ-ഇസബെല്ലാ, സ്‌റ്റോക്ക് ഓൺ ട്രൻസിലെ മിനി ജയിംസ്-ലിനു സെജിൻ, സ്റ്റിവനേജിലെ ടെസ്സാ അനി ജോസഫ്-മരിയ അനി ജോസഫ്, സ്‌റ്റോക്ക് ഓൺ ട്രൻഡിലെ ബിൽസി സിബു-ബിജി അനീഷ് സഖ്യങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി.

മിക്സ്ഡ് ഡബിൾസിൽ ജെഫ് അനി ജോസഫ്-ജീനാ മാത്യു(സ്റ്റിവനേജ്), പ്രിൻസ്-ബിജി(സ്‌റ്റോക്ക് ഓൺ ട്രൻഡ്), ബെൻസൺ ബെന്നി-സാറ മോൻസി(കവൻട്രി), ജോബി ആലപ്പാട്ട്-സിമി ജോബി(കവൻട്രി) എന്നിവരാണ് ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടിയത്.

Life Line Protect-Mortgage and Insurance (Mega Sponsor)
The Wingfield Arms-Pub and restaurant (സിനു മുപ്രാപ്പള്ളി & സ്‌റ്റീഫൻ ചാണ്ടി (Birmingham)
Joana Travels (Jomon Thomas Maidstone)
Bony Bull Travels (Jomon Preston)
Sathern spice take away and catering Leicester
കുടിലിൽ brothers (ഷാജു,ബെന്നി,റെജി,എബി)
എന്നിവരായിരുന്നു സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.

UK യിലെ ഏറ്റവുംവലിയ വടം വലി മത്സരങ്ങളിലൊന്നായ UKKCA വടം വലി മത്സരത്തിന് 2024 May 25 ന് സ്റ്റോക്ക് ഓൺ ട്രെൻഡ് തന്നെ വേദിയാവുമ്പോൾ വിജയങ്ങളുടെ സ്‌റ്റോക്ക് തീരാത്ത മത്സരവേദിയായി വീണ്ടും സ്‌റ്റോക്ഓൺ ട്രൻഡ് മാറും എന്ന പ്രതീക്ഷയിലാണ് സെൻട്രൽ കമ്മറ്റിയംഗങ്ങൾ.

Previous UKKCA badminton tournamentൽ പങ്കെടുക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ഒരു ദിവസം കുടി മാത്രം ഏപ്രിൽ 15 നു ശേഷം ലഭിയ്ക്കുന്ന പേരുകൾ സ്വീകരിയ്ക്കുന്നതല്ല

Leave Your Comment

UKKCA

Official website

UKKCA

Woodcross Lane,Bilston,Wolverhampton,WV14 9BW. United Kingdom