UKKCA വടംവലി മത്സരത്തിൽ കിരീടം നിലനിർത്തി വൂസ്റ്ററിലെ പോരാളികൾ,രണ്ടാം സ്ഥാനം വലിച്ചെടുത്ത് ലിവർപൂളിലെ കരുത്തൻമാർ നോട്ടിംഗ്‌ഹാമിനെ നാലാം സ്ഥാനത്താക്കി കാർഡിഫ് യൂണിറ്റ്: വനിതാ വിഭാഗത്തിൽ കരുത്തുകാട്ടി കാർഡിഫിലെ മങ്കമാർ, രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ സ്‌റ്റോക്ക് ഓൺ ട്രൻഡും, വൂസ്റ്ററും ബർമിംഗ്ഹാവും

ഒരു നടവിളിയുടെ ആരോഹണങ്ങളിലും അവരോഹഞങ്ങളിലും നാണം മറന്ന്,ക്ഷീണം മറന്ന്,അൽപ്പം മുമ്പ് പരസ്പരം മൽസരിച്ചവരാണെന്ന് മറന്ന് ഓടിയെത്തുന്ന അപൂർവ്വ സാഹോദര്യ സ്‌നേഹത്തിൻ്റെ ഉൾപ്പുളകങ്ങൾ സമ്മാനിച്ച് UKKCA വടംവലി മത്സരങ്ങൾ സമാപിച്ചു. UK യിലെ വിവിധ സംഘടനകൾ നടത്തുന്ന വടംവലി മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി UKKCA യുടെ വടം വലി മത്സരം വടം വലി ഉത്സവമായി മാറുകയായിരുന്നു.കിരീടം നേടിയ വുസ്റ്റർ ടീമിൻറെ ആഹ്ലാദ പ്രകടനങ്ങളോടൊപ്പം ചേരാൻ മത്സരത്തിൽ പങ്കെടുത്ത മുഴുവൻടീമുകളും കാണികളും സ്‌റ്റോക്ക് ഓൺ ട്രൻഡ് യൂണിറ്റ് അംഗങ്ങളും എത്തിയ കാഴ്ച്ച കണ്ട് കണ്ട് നനത്തെങ്കിൽ സംശയിക്കേണ്ട നിങ്ങൾ ക്നാനായക്കാരനാണ്.

കാണികളെ ആവേശത്തിൻ്റെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ശക്തമായ മത്സരങ്ങൾക്ക് ഫെൻടന്നിലെ സെൻറ് പീറ്റേഴ്സ് അക്കാഡമി വേദിയായപ്പോൾ വീറുറ്റ മത്സരങ്ങൾക്ക് സാക്ഷിയാവാൻ UK യിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർക്ക് നിരാശരാവേണ്ടി വന്നില്ല. മത്സരങ്ങൾ ശക്തമാവുന്നതിനൊപ്പം ചെണ്ടമേളക്കാരുടെ കൊട്ടിക്കയറ്റവുമായപ്പോൾ ഉദ്യോഗത്തിൻ്റെ കൊടുമുടി കയറുകയായിരുന്നു കാണികൾ.

പിഴവുകളില്ലാതെ പഴുതുകളില്ലാതെ സംഘാടകമികവിൻ്റെ മകുടോദാഹരണമായി മഹത്തായ പ്രസ്ഥാനത്തിന് അഭിമാനത്തിൻ്റെ പൊൻ തൂവലുകളേകി വടം വലി മത്സരങ്ങൾ അണിയിച്ചൊരുക്കിയ സെൻട്രൽ കമ്മറ്റിയംഗങ്ങൾ അഭിനന്ദനാർഹരാണ്. സ്റ്റോക്ക് ഓൺ ട്രൻഡ് യുണിറ്റ് അംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയും, ഏറ്റവും അനുകൂലമായ കാലാവസ്ഥയും,വൈവിധ്യമാർന്ന ഭക്ഷണങ്ങൾ മിതമായ നിരക്കിൽ ലഭ്യമായതും വടംവലി മത്സരങ്ങളുടെ വിജയത്തിന് സഹായകമായി. ടീം ക്യാപ്റ്റൻമാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും മുഴുവൻ മത്സരങ്ങളും പരാതി കൂടാതെ നിയന്ത്രിയ്ക്കുകയും ചെയ്ത റഫറി ബിജോ പാറശ്ശേരി വടം വലി പ്രേമികളുടെ മനസ്സിൽ ഇടം നേടി.സമയബന്ധിതമായി മത്സരങ്ങൾ നടത്തുമെന്ന് ദൃഡനിശ്ചയം ചെയ്തെത്തിയ സെൻട്രൽ കമ്മറ്റിയംഗങ്ങളുടെ നിരന്തര ശ്രമങ്ങൾ പാഴായില്ല.

പുരുഷ വിഭാഗത്തിൽ രണ്ടാം തവണയും വൂസ്റ്റർ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, ലിവർപൂൾ, കാർഡിഫ്, നോട്ടിംഗ്ഹാം ടീമുകൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലെത്തി.
വനിതാ വിഭാഗത്തിൽ കാർഡിഫ്, സ്‌റ്റോക്ക് ഓൺ ട്രൻഡ്, വൂസ്റ്റർ, ബർമിംഗ്ഹാം ടീമുകൾ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലെത്തി.
Life Line Protect,Ashin City Tours and Travels,Blue Sapphire Consultancy,Royal Spice Restaurant എന്നിവരായിരുന്നു മത്സരങ്ങളുടെ സ്പോൺസർമാർ.

Previous കുടിയേറ്റ കുലപതിയുടെ കൊച്ചുമക്കളുടെ സ്നേഹസംഗമത്തിന് ഇനി 50 ദിവസങ്ങൾ

Leave Your Comment

UKKCA

Official website

UKKCA

Woodcross Lane,Bilston,Wolverhampton,WV14 9BW. United Kingdom