മാത്യു പുളിക്കത്തൊട്ടിയിൽ
PR0 UKKCA
UKKCA യുടെ 52 മത് യൂണിററായ വെസ്റ്റേൺ സൂപ്പർമെയറിൻെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സമുദായത്തോട് ചേർന്ന് സംഘടനയ്ക്കൊപ്പം വളരാൻ പുതിയ യൂണിറ്റിലെ ക്നാനായക്കാർ കുടുംബസമേതം ഒത്തുചേർന്നപ്പോൾ അതിന് പൂർണ്ണ പിന്തുണയുമായി സെൻട്രൽ കമ്മറ്റിയംഗങ്ങളും എത്തി. UKKCA യുടെ രണ്ടാമത് ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിനും വേദിയായി കേരളത്തിനുവെളിയിലെ ആദ്യത്തെ ക്നായിത്തൊമ്മൻ അർദ്ധകായ വെങ്കലപ്രതിമ യുണിറ്റിലെത്തിയപ്പോൾ പൂർവ്വ പിതാവിൻറെ ധന്യ സ്മരണകൾക്കുമുന്നിൽ വെസ്റ്റേൺ സൂപ്പർമെയർ യൂണിറ്റ് അംഗങ്ങൾഒന്നുചേർന്ന് ആദരവിൻൻ്റെ മെനോറതിരികൾ തെളിയിച്ചു.
ചിതറിപ്പാർത്തിരുന്നവർ ഒരുമയുടെ മക്കളായി മഹാ പ്രസ്ഥാനത്തിൻെതണലിലേക്ക് കടന്നു വന്നപ്പോൾ, ചേരരാജാവിൽ നിന്ന് പ്രഭു പദവി നേടിയെടുക്കുകയും, 72 വീടുകൾക്കും, കോട്ടകൊത്തളങ്ങൾക്കും, ദേവാലയത്തിനും വേണ്ടിഭൂമി കരമൊഴിവായി നേടിയെടുത്ത, രാജമക്കളായ ഉന്നത കുലജാതർക്കു മാത്രം അനുഭവിയ്ക്കാവുന്ന 72 പദവികൾ നേടിയെടുത്ത ക്നായിത്തൊമ്മൻ എന്ന യുഗപ്രഭാവൻറെ, മക്കളുടെ സംഘടനയിലെ പുതുശാഖയായി വെസ്റ്റേൺ സൂപ്പർമെയർ മാറുകയാണ്.
ചരിത്രപണ്ഡിതനായ എൻ കെ അനന്തകൃഷ്ണയ്യരുടെ Anchopology of the Syrian Christians എന്ന ഗ്രന്ഥത്തിൽ ദാവീദ് രാജാവിൻ്റെ വംശ പാരമ്പര്യമുള്ളവർ എന്ന നിലയിൽ ക്നായിത്തൊമ്മനേയും അനുചരരേയും ചേരമാൻ പെരുമാൾ രാജവംശജരായിട്ടാണ് പരിഗണിച്ചിരുന്നതെന്ന് പറയുന്നു.അതുകൊണ്ടാണ് ക്നാനായക്കാർ കുടിയേറിപ്പാർത്ത പട്ടണം മഹാദേവർ പട്ടണം(City of great God) എന്ന പേരിൽ അറിയപ്പെട്ടത്.
ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിനും, UKKCA സെൻട്രൽ കമ്മറ്റി യംഗങ്ങൾക്കു നൽകിയ സ്വീകരണത്തിനും
യൂണിറ്റ് ഭാരവാഹികളായ
ജോൺസൺ പുറത്തേട്ട്: പ്രസിഡൻ്റ്, സിനി വാഴേപറമ്പിൽ: വൈസ് പ്രസിഡൻ്റ്,
തോമസ് ആലപ്പാട്ട്: ജനറൽ സെക്രട്ടറി, എബീന കുര്യൻ കരോട്ട്:ജോയൻ്റ് സെക്രട്ടറി,
പ്രവീൺ ചെറുകര: ട്രഷറർ, സിസിലി തേക്കുംമൂട്ടിൽ ജോയൻ്റ് ട്രഷറർ,
പ്രോഗ്രാം കോ ഓർഡിനേറ്റേഴ്സ് ആയ അജീഷ് മുഖച്ചിറയിൽ,അൻജു കുഴിപാറക്കൽ എന്നിവരും Bristol യൂണിറ്റ് പ്രസിഡൻ്റ് ടിജോ തുണ്ടിയിൽ എന്നിവർ നേതൃത്വം നൽകി.
UKKCA പ്രസിഡൻറ്: സിബി കണ്ടെത്തിൽ,വൈസ് പ്രസിഡൻ്റ്: ഫിലിപ്പ് പനത്താനത്ത്, സെക്രട്ടറി: സിറിൾ പനങ്കാല,ജോയൻ് സെക്രട്ടറി: ജോയി പുളിക്കിൽ, ട്രഷറർ :റോബി മേക്കര, ജോയൻ്റ് ട്രഷറർ: റോബിൻസ് പഴുക്കായിൽ എന്നിവർ പങ്കെടുത്തു