മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA
സെലൂഷ്യാ-സ്റ്റെസിഫോണിലെ കാസോലിക്കോസിൻറെ നിർദ്ദേശാനുസരണം ഉറഹ മാർ യൗസേപ്പ് മെത്രാനും, വൈദികരും ശെമ്മാശൻമാരുമടങ്ങുന്ന കുടിയേറ്റ സംഘത്തിന്റെ മലങ്കരയിലേക്കുള്ള കുടിയേറ്റത്തിന് നേതൃത്വം നൽകിയ ക്‌നാനായ ഗോത്ര പിതാവ് ക്നായിത്തൊമ്മൻറെ ഓർമ്മ ദിനാചരണം തുടർച്ചയായി നാലാം വട്ടവും UKKCAസംഘടിപ്പിയ്ക്കുന്നു. UKKCA യുടെ ഏറ്റവും പുതിയ യൂണിറ്റുകളിലൊന്നായ വെസ്റ്റേൺ സൂപ്പർമെയർ സൂപ്പർമെയറിലെ ആദ്യ പരിപാടിയാണ് ഈ വർഷത്തെ ക്നായിത്തൊമമൻ ഓർമ്മ ദിനാചരണം.
കോ ചേരകോൻ അഥവാ നാട്ടു രാജാവിന്റെ പ്രഭു എന്ന സ്ഥാനം നൽകി ആദരിക്കപ്പെട്ട, എഴുപത്തിരണ്ടര പദവികൾ നൽകി ബഹുമാനിക്കപ്പെട്ട് കേരളക്രൈസ്തവർക്ക് തദ്ദേശീയർക്കിടയിൽ തലയുയർത്തി നിൽക്കാൻ ഇടയൊരുക്കിയ, കൊടുങ്ങല്ലൂർ പട്ടണത്തിന് ഇൻഡ്യൻ ക്രിസ്ത്യാനിറ്റിയുടെ കളിത്തൊട്ടിൽ എന്ന വിശേഷണന് യോഗ്യമാക്കിയ ക്നാനായ കുടിയേറ്റത്തിന് നേതൃത്വം നൽകിയ ക്നായിതോമായുടെ മറഞ്ഞുതുടങ്ങിയ ഓർമ്മകൾക്കു മുന്നിൽ മെഴുകുതിരികൾ തെളിയിക്കുകയാണ് ആഗോള ക്നാനായ സമുഹത്തിന് അഭിമാനമായ UKKCA. വൈദികരുടെ അഭാവത്തിലും, തദ്ദേശീയരുടെ അവഗണനയിലും ആക്രമണങ്ങളിലും അണഞ്ഞുതുടങ്ങിയ കേരളത്തിലെ ക്രൈസ്തവ വിശ്വാസത്തെ അഗ്നിയായി ആളിപ്പടർത്താൻ, സ്വന്തം നാടും വീടും ഉപേക്ഷിച്ച് സാഹസിക യാത്രയ്ക്കൊരുങ്ങിയ കുടിയേറ്റ കുലപതി, നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിയ്ക്കുവിൻ എന്ന ദിവ്യനാഥന്റെ വാക്കുകൾ ചെവികൊണ്ട ശിഷ്യൻമാരെപ്പോലെ, ധീരനായ പ്രേഷിതനായി കണക്കാക്കപ്പെടേണ്ടതായിരുന്നു വെങ്കിലും UKKCA ക്നായിത്തൊമമൻ ഓർമ്മ ദിനാചരണവും, പ്രതിമാ സ്ഥാപനവുമാക്കെ സംഘടിപ്പിക്കും വരെ മറവിയുടെ കയങ്ങളിലെവിടെയോ ആയിരുന്നു വെന്നതാണ് സത്യം.
UKKCA യുടെ 52 മത്തെ യൂണിറ്റായ വെസ്റ്റേൺ സുപ്പർമെയറിലെ ഫുട്മ്പോൾ ക്ലബ്ബിൽ വൈകുന്നേരം 5.30 നാണ് യൂണിറ്റ് ഉത്ഘാടനവും ക്നായിത്തൊമമൻ ഓർമ്മദിനാചരണവും നടക്കുന്നത്. Post code’ BS24 9AA