UKKCA വടം വലി മത്സരത്തിൽ കരുത്ത് തെളിയിച്ച് കപ്പ് നേടി വൂസ്റ്റർ ക്നാനായ ടീം, രണ്ടാം സ്ഥാനം വലിച്ചെടുത്ത് BCN കാർഡിഫ്, നോട്ടിംഗ്ഹാമിനെ നാലാമതാക്കി മൂന്നാം സ്ഥാനം നേടി ബർമിംഗ്ഹാം :വനിതാമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ BCN കാർഡിഫും വൂസ്റ്ററും ബർമിംഗ്ഹാമും

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

അവിശ്വസനീയ കാഴ്ച്ചകളുടെ വിസ്മയലോകം പകർന്നേകി UKKCA വടംവലി മത്സരങ്ങൾക്ക് ഇജ്വല സമാപനം. രാവിലെ പത്തുമുതൽ വൈകിട്ട് ആറുമണിവരെ ഇപ്പോൾ പെയ്യും എന്ന തോന്നലുണ്ടാക്കി നിന്ന മഴമേഘങ്ങൾ ക്നാനായ കരുത്തിന്റെ നേർക്കാഴ്ച്ചയിൽ പെയ്യാൻ മറന്നുനിന്നത് മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സഹായകരമായി. ഒന്നിനൊന്നു മികച്ച മാസങ്ങൾക്കുമുമ്പേയുള്ള പരിശീലനങ്ങളിലൂടെ പുത്തൻ അടവുകൾ പുറത്തെടുത്ത 124 മത്സരങ്ങളിൽ പങ്കെടുത്ത 20 ടീമുകളും കാണികളായി എത്തിയ നൂറുകണക്കിന് ആളുകളും, സംഘാടകമികവിന്റെ, പോരായ്മയുടെ പഴുതുകളടച്ച, വടംവലി മത്സരത്തെ ” ഇതു പോലൊന്ന് UKKCA ക്കു മാത്രം”
എന്ന വാക്കുകളിലൊതുക്കി.
അതിർത്തി കാക്കുന്ന ഭടൻമാരുടെ ജാഗ്രതയോടെ ഓരോ മത്സരവും അവസാനിയ്ക്കുന്നതിനുമുമ്പ് തന്നെ, അടുത്തമത്സരത്തിനുള്ള ടീമുകളെ ഇരുവശത്തും അണിനിരത്തിയതും, ടീം ക്യാപ്ടൻമാർക്കും,കോച്ചുകൾക്കും കൃത്യവും വ്യക്തവുമായ നിർദ്ദേശങ്ങൾ മത്സരങ്ങൾ തുടങ്ങുന്നതിനുമുമ്പേ നൽകിയതും, സെൻട്രൽ കമ്മറ്റിയംഗങ്ങളുടെ ഒത്തൊരു മയോടെയുള്ള പ്രവർത്തനവും വടം വലി മത്സരത്തിന് മാറ്റ് കൂടിയപ്പോൾ UKKCA എന്നമഹാപ്രസ്ഥാനനത്തിന് മറ്റൊരു പൊൻതുവൽ കൂടി. വടംവലി ടീമുകൾ ഒത്തുപിടിച്ച് ആഞ്ഞുവലിയ്ക്കുമ്പോൾ, ഒരു പകൽ മുഴുവൻ വിശപ്പും ദാഹവും മറന്ന് ഒത്തുപിടിച്ച കമ്മറ്റിയംഗങ്ങൾ സമയബന്ധിതമായി കൃത്യം ആറുമണിക്ക് തന്നെ സമ്മാനദാനത്തിന്റെ അറിയിപ്പ് നടത്തി.
പരിഭവങ്ങളും പരാതികളുമില്ലാതെ തീ പാറുന്ന മത്സരങ്ങൾക്ക് വേദിയോരുക്കിയ സംഘടനയ്ക്ക് അഭിവാദ്യമേകി ജയിച്ചവരും തോറ്റവരും ഒത്തുചേർന്ന് ആഹ്ളാദത്തോടെ ആർപ്പുവിളിച്ചതും, പരസ്പ്പരം പോരടിച്ചവർ തോളിൽ കൈയിട്ടും കെട്ടിപ്പിടിച്ചും സമ്മാനവേദിയിലേയ്ക്ക് നീങ്ങിയത് ക്നാനായ സഹോദര സ്നേഹത്തിന്റെ നേർക്കാഴ്ച്ചയായി.

ബർമിംഗ്ഹാമിലെ സോലിഹൾ സ്പോർട്സ് സെൻററിൽ നൂറുകണക്കിന് കാറുകൾ പാർക്ക്ചെയ്യാവുന്ന രാവിലെപത്തുമണിക്കുതന്നെനിറഞ്ഞതും, കോച്ചുകൾ പാർക്ക്ചെയ്തതും, വടംവലി മത്സരങ്ങൾ കടുക്കുമ്പോൾ ഉയരുന്ന ദിഗന്തം ഭേദിയ്ക്കുന്ന ആരവങ്ങളും, സോളിഹൾ സ്പോർട്സ് സെൻററിന്റെ സൗകര്യങ്ങൾ ഉപയോഗിയ്ക്കാനെത്തിയവരും സമീപവാസികളും ഏറെ ആകാംക്ഷയോടെ വടംവലി മത്സരങ്ങൾ വീക്ഷിക്കുന്നതിന് കാരണമായി.

എഡിൻബറോ,BCN കാർഡിഫ്‌, സ്റ്റോക്ക് ഓൺ ട്രൻഡ്, ബർമിംഗ്ഹാം, വൂസ്റ്റർ എന്നീ പെൺപുലി ടീമുകളുടെ പോരാട്ടങ്ങൾ ക്നാനായ കരുത്തിന്റെ സുന്ദരക്കാഴ്ച്ചയുടെ പ്രതിഫലനമായി. ആദ്യ മത്സരം മുതൽ ഫൈനൽ മത്സരങ്ങൾവരെ ഇടവേളകകില്ലാതെ, ഇടതടവില്ലാതെ നടന്ന റഫറിമാരായി നിന്ന ബിജോ പാറശ്ശേരി,ബിജു ചക്കാലയ്ക്കൽ,ബെന്നി വൂസ്റ്റർ
എന്നിവർ മത്സരവിജയത്തിന്റെ നെടും തുണുകളായി.ഏറ്റവും മികച്ച മുൻനിര വലിക്കാരനായി BCN കാർഡിഫിലെ ജിതിൻ സിറിയക്ക്(ചാക്കോ)
ഏറ്റവും മികച്ച പിൻ നിര വലിക്കാരനായി ബർമിംഗ്ഹാം യൂണിറ്റിലെ സാന്റോയും, ഏറ്റവും മികച്ച ടീം കോച്ചായി കേംബ്രിഡ്ജ് യൂണിറ്റിലെ ജിതിൻ ജോൺ താഴപ്പള്ളിലും
തെരെഞ്ഞെടുക്കപ്പെട്ടു.

പുരുഷവിഭാഗത്തിൽ
വൂസ്റ്റർ, BCN കാർഡിഫ്, ബർമിംഗ്‌ഹാം, നോട്ടിംഗ്ഹാം ടീമുകൾ യഥാക്രമം ഒന്നും,രണ്ടും,മൂന്നും,നാലും സ്ഥാനങ്ങൾ നേടി.
വനിതാവിഭാഗത്തിൽ
BCN കാർഡിഫ്, വൂസ്റ്റർ,ബർമിംഗ്ഹാം, എഡിൻബറോ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങളും സ്റ്റോക്ക് ഓൺ ട്രൻഡ് പ്രോൽസാഹന സമ്മാനവും നേടി.
UKKCA പ്രസിഡൻറ്: സിബി കണ്ടത്തിൽ, സെക്രട്ടറി: സിറിൾ പനങ്കാല, ട്രഷറർ: റോബിമേക്കര,
വൈസ് പ്രസിഡൻറ്: ഫിലിപ്പ് പനത്താനത്ത്,ജോയൻറ്റ് സെക്രട്ടറി: ജോയി പുളിക്കിൽ,ജോയൻറ്റ് ട്രഷറർ: റോബിൻസ് പഴുക്കായിൽ, വുമൺസ് ഫോറം പ്രസിഡൻറ്: സെലീന സജീവ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു

Previous ക്നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ Part 3

UKKCA

Official website

UKKCA

Woodcross Lane,Bilston,Wolverhampton,WV14 9BW. United Kingdom