മാത്യു പുളിക്കത്തൊട്ടിയിൽ
PR0 UKKCA
സ്വവംശ വിവാഹനിഷ്ഠയുടെ സൂര്യത്തിളക്കത്തിൽ കത്തിയെരിഞ്ഞ്, ഓരോ ശ്വാസത്തിലും സമുദായ സ്നേഹം പേറി,സാഹോദര്യ സ്നേഹത്തിൻെ അത്ഭുതക്കാഴ്ച്ചയേകുന്ന ക്നാനായക്കാരുടെ, ലോകത്തിൻ്റെ ഏതു കോണിലായാലും ഒരേ വിശ്വാസത്തിലും പാരമ്പര്യത്തിലും ഒരുമിക്കപ്പെട്ടവർ UK യിൽ വീണ്ടും വിസ്മയക്കാഴ്ച്ചയൊരുക്കുന്ന മഹാസംഗമത്തിന് ഇനി 125 ദിവസങ്ങൾ.
ഓരോ വർഷവും കൂടുതൽ ജനപങ്കാളിത്തത്തോടെ മായക്കാഴ്ച്ചയാവുന്ന വാർഷിക കൺവൻഷൻ്റെ തിരക്കുകളിലേയ്ക്ക് 51 യൂണിറ്റുകളിലെയും ഭാരവാഹികൾ പ്രവേശിയ്ക്കുയായി.
കേരളീയ കലാരൂപങ്ങളും, ക്നാനായ ആചാരങ്ങളും, എന്തിനേറെ രണ്ടാൾ പൊക്കമുള്ള പായ്ക്കപ്പലും, തിടമ്പേറ്റിയ ഗജവീരനുമൊക്കെ കാഴ്ച്ചയാവുന്ന സമുദായ റാലിയും, നാളെയുടെ വാഗ്ദാനങ്ങൾ യുവജനങ്ങൾ ഒന്നും രണ്ടുമല്ല നൂറിലധികം പേർ ഒരുമിയ്ക്കുന്ന സ്വാഗതനൃത്തവുമൊക്കെ വീണ്ടും ക്നാനായക്കാരുടെ കണ്ണുകൾക്ക് കുളിരേകാനായി എത്തുകയായി.
ഓരോ വർഷവും കൂടുതൽവലിയ വേദികൾ തേടി യാത്രയാവുന്ന UKKCA കൺവൻഷൻ മാൽവൺഹിൽസും, ബെഥേൽ കൺവൻഷൻ സെൻ്റററും, ജോക്കിക്ലബ്ബും, സ്‌റ്റോൺലേ പാർക്കുമൊക്കെ പിന്നിട്ട് ടെൽഫോർഡ് ഇൻ്റർ നാഷണൽസെൻ്റ്റെറെന്ന യൂറോപ്പിലെ ഏറ്റവും വലിയ വേദികളിലൊന്നിലേക്ക് കടക്കുമ്പോൾ പിടിച്ചുകെട്ടാനാവാത്ത പടക്കുതിരയായി, UKKCA അതിൻ്റെ ജൈത്രയാത്ര അനുസ്യൂതം തുടരുകയാണ്.
ഒരമ്മയുടെ മക്കളെപ്പോലെ ഒരേ രക്തത്തിനുടമകളായി ഒഴുകിയെത്തി, ഒരേ സമയംകുറഞ്ഞത് ആറായിരം പേർ ഒരുമയുടെ മക്കൾ ഒത്തുചേരുമ്പോൾ അവരുടെ ഓരോ നിമിഷവും ആസ്വാദ്യകരമാക്കാൻ സെൻട്രൽ കമ്മറ്റിയംഗങ്ങൾ പ്രവർത്തനനിരതരാണ്.
ഇനി ക്നാനായക്കാർക്ക് തിരക്കിൻ്റ ദിവസങ്ങൾ കോച്ചുകൾ ബുക്ക് റാലിക്കുവേണ്ടി യൂണിഫോംഎത്തിക്കാനുള്ള ദിവസങ്ങൾ