UKKCA യുടെ ധനശേഖരണാർത്ഥം നടത്തുന്ന റാഫിൾ ടിക്കറ്റു വിൽപ്പനയ്ക്കായുള്ള ടിക്കറ്റുകൾ വിതരണത്തിനായി ഒരുങ്ങിക്കഴിഞ്ഞു. നിരവധി സമ്മാനങ്ങളാണ് റാഫിൾ ടിക്കറ്റിലൂടെ ഭാഗ്യശാലികളെ കാത്തിരിയ്ക്കുന്നത്. ഈ ആഴ്ച്ചതന്നെ യൂണിറ്റുകളിലെത്തുന്ന ടിക്കറ്റുകൾ യൂണിറ്റ് ഭാരവാഹികളിൽ നിന്നും വാങ്ങാവുന്നതാണ്. പത്തു പൗണ്ട് മാത്രമാണ് ഒരു ടിക്കറ്റിൻ്റെ വില.2026 ജനുവരി 24 ന് ആസ്ഥാന മന്ദിരത്തിൽ വച്ചാണ് റാഫിൾ ടിക്കറ്റുകളുടെ നറുക്കെടുപ്പ് നടക്കുന്നത്.
ഒരു കുടുംബത്തിന് മൂന്നു ദിവസങ്ങൾ താമസിച്ച് ആസ്വദിയ്ക്കാവുന്ന യൂറോപ്യൻ ഹോളിഡേ, എയർ കണ്ടിഷനർ, പത്ത് പേർക്ക് രണ്ടു രാത്രികളിൽ ചാക്കോ കോട്ടേജിലെ താമസം, അഞ്ച് പേർക്ക് എയർ ഫ്രൈയർ, അഞ്ച് പേർക്ക് സൗണ്ട് ബാർ,റാഫിൾ ടിക്കറ്റ് എടുക്കുന്ന എല്ലാവർക്കും സമ്മാനം ഉറപ്പിയ്ക്കാൻ ലൈഫ് ലൈൻ പ്രൊട്ടക്ടിലൂടെ മോർട്ഗേജോ, റീ മോർട്ഗേജോ ചെയ്യുന്ന എല്ലാവർക്കും 50 പൗണ്ടിൻ്റെ ടെസ്കോ വൗച്ചർ തുടങ്ങിയ അനേകം സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നതിലൂടെ സ്വന്തമാകുന്നത്.
ക്നാനായ പാരമ്പര്യവും തനിമയും മുറുകെപിടിയ്ക്കാനും വരും തലമുറകളിലേയ്ക്ക് കൈമാറാനും UK യിലെ ക്നാനായക്കാരെ ഒരുമിച്ച് നിർത്താനും എക്കാലവും പ്രയത്നിയ്ക്കുന്ന UKKCAയുടെ കരങ്ങൾക്ക് ശക്തി പകരാൻ ഓരോ ക്നാനായക്കാരനും ലഭിയ്ക്കുന്ന അവസരമാണ് റാഫിൾ ടിക്കറ്റുകൾ സ്വന്തമാക്കുന്നതിലൂടെ ലഭിയ്ക്കുന്നത്.