പ്രവർത്തന നിരതവും സംഭവബഹുലവുമായ മൂന്നു വർഷങ്ങൾ പൂർത്തിയാവുമ്പോൾ UK യിലെ ക്നാനായ സമുദായാംഗങ്ങൾക്ക് സെൻട്രൽ കമ്മറ്റിയംഗങ്ങളുടെ ഹൃദയം നിറഞ്ഞനന്ദി നന്ദി നന്ദി

പ്രവർത്തന നിരതവും സംഭവബഹുലവുമായ മൂന്നു വർഷങ്ങൾ പൂർത്തിയാവുമ്പോൾ UK യിലെ ക്നാനായ സമുദായാംഗങ്ങൾക്ക് സെൻട്രൽ കമ്മറ്റിയംഗങ്ങളുടെ ഹൃദയം നിറഞ്ഞ
നന്ദി നന്ദി നന്ദി

തെരെഞ്ഞെടുപ്പും, പുതിയ സെൻട്രൽ കമ്മറ്റിയുടെ സ്ഥാനാരോഹണവും മാത്രം ബാക്കിയാവുമ്പോൾ നിലവിലെ സെൻട്രൽ കമ്മറ്റിയംഗങ്ങൾക്ക് ചാരിതാർത്‌ഥ്യത്തിൻ്റെ നിമിഷങ്ങൾ. പുതുവർഷ പൊൻ പുലരി പൊട്ടി വിരിയാനൊരുങ്ങുമ്പോൾ,കഴിഞ്ഞ മൂന്നുവർഷങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കവെ കടന്നു പോയ കനൽവഴികളിലും, പിന്നിട്ട പ്രതിസസ്‌ധികളിലും, ഒരു മനസ്സോടെ ഒറ്റക്കെട്ടായി അൽമായ സംഘടനയോട് ചേർന്നു നിന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം.

ഒന്നല്ല ഒരുപാട് തവണയുണ്ടായ അഗ്‌നിബാധ ചാമ്പലാക്കിയ ആസ്ഥാനമന്ദിരം മുമ്പെങ്ങുമില്ലാത്ത പ്രൗഡിയോടെ തലയുയർത്തി നിൽക്കുമ്പോൾ അൽമായൻ്റെ ശബ്‌ദമായവർ ക്നാനായക്കാർക്ക് കരുത്തുപകർന്നവർ നന്ദിയോടെ 57 യൂണിറ്റുകളിലേയും അംഗങ്ങൾക്കു മുന്നിൽ ശിരസ്സ് നമിയ്ക്കുകയാണ്.

അർത്ഥമില്ലാത്തവും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങളാണെന്ന് ഉറപ്പുണ്ടായിട്ടും സ്വന്തം കൂടാരയോഗത്തിലെ അംഗങ്ങൾ പുറംതള്ളിയവർ മാത്രം മനസുഖത്തിനായി വിമർശനങ്ങളുന്നയിച്ചത് ലാഘവത്തോടെ കണ്ട് ക്നാനായ മക്കളെ ഒരുമിപ്പിയ്ക്കാനായി സാധ്യമായതെല്ലാം ചെയ്ത്, കൂദാശകൾ നിഷേധിയ്ക്കരുതെന്ന് ആവശ്യപ്പെട്ടതിൻ്റെ പേരിൽ പ്രതികാരങ്ങൾ ഏറ്റുവാങ്ങുമ്പോഴും അനുകൂലമായ കോടതി വിധി നേടി നാട്ടിൽ കല്യാണങ്ങൾ നടത്താനുള്ള അനുമതിനേടിയെടുക്കുകയും UK യിൽ ഒരു ജനമുന്നേറ്റം തന്നെ രൂപപ്പെടുകയും ചെയ്യുമ്പോൾ സംഘടനാ നേതൃത്വത്തിന് അഭിമാനത്തോടെ പറയാം എന്നും സംഘടനയ്ക്കൊപ്പം എന്നും അൽമായനൊപ്പം.

ചരിത്രത്തിലാദ്യമായി വൻ ജനപങ്കാളിത്തംകൊണ്ട് വൻ വിജയമായ മൂന്നു കൺവൻഷനുകൾ നടത്തിയതും ക്നാനായക്കാർക്കു വേണ്ടി നിസ്വാർത്ഥമായി പ്രവർയ്ക്കാൻ അൽമായൻ്റെ ശബ്‌ദമാവാൻ സെൻട്രൽ കമ്മറ്റിയംഗങ്ങൾ ഒരു മനസ്സോടെ പ്രവർത്തിച്ച് സംഘടനയ്ക്ക് കരുത്തേകിയതും ക്നാനായ സമൂഹം ഒന്നടങ്കം സെൻട്രൽ കമ്മറ്റിയോട് ചേർന്ന് നിൽക്കാൻ കാരണമായി എന്നതിൻ്റെ ഉദാത്തമായ ഉദാഹരണമാണ് വർഷങ്ങൾക്കുശേഷം അടുത്ത തെരെഞ്ഞെടുപ്പിന് പല സ്ഥാനങ്ങളിലേയ്ക്കും മത്സരം ഉറപ്പാകുന്നത്.

സമുദായ അവബോധമുള്ളവരാക്കി കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ-അങ്ങനെ സൂര്യനസ്തമിയ്ക്കാത്ത നാട്ടിൽ സൂര്യചന്ദ്രൻമാരുള്ള കാലത്തോളം ക്നാനായ സമുദായം നില നിൽക്കാൻ വേണ്ടി- UKKCA നടത്തുന്ന സമുദായ ബോധവൽക്കരണ ക്ലാസ്സുകളും ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് മാത്രമല്ല ഓരോ ക്നാനായ കുടുംബവും സ്വന്തമാക്കേണ്ട,ക്നാനായ കുടിയേറ്റ ചരിത്രം സമഗ്രമായി പ്രതിപാദിയ്ക്കുന്ന”ക്നാനായ സമുദായത്തിൻ്റെ പൈതൃക വഴികൾ” എന്ന പുസ്‌തകവും സമുദായ സംരക്ഷണത്തിനായി ഈ കമ്മറ്റിയുടെ സംഭാവനകളാണ്.

പാവപ്പെട്ട മുക്കുവരെ തൻ്റെ ശിഷ്യരാക്കിയ വലിയ ഇടയൻ്റെ സ്‌നേഹ ദീപം പരത്തി , സാധാരണക്കാരൻ്റെ ശബ്‌ദമായി ഫ്രാൻസിസ് മാർപ്പാപ്പ സ്വപ്നം കണ്ട” സിനഡാലിറ്റി” യാഥാർത്‌ഥ്യമാക്കി സെൻട്രൽ കമ്മറ്റിയംഗങ്ങൾ പടിയിറങ്ങുമ്പോൾ ക്നാനായ മക്കളോട് പറയാൻ ഒന്നുമാത്രം
ഒപ്പം നിന്നതിന്
ഒരുമിച്ച് നിന്നതിന്
നന്ദി നന്ദി നന്ദി 

See less

Previous ആകർഷകമായ അനേകം സമ്മാനങ്ങൾ അണിയിച്ചൊരുക്കിയ UKKCA യുടെ റാഫിൾ ടിക്കറ്റുകൾ വിതരണത്തിനായി യൂണിറ്റുകളിലേയ്ക്ക്

Leave Your Comment

UKKCA

Official website

UKKCA

Woodcross Lane,Bilston,Wolverhampton,WV14 9BW. United Kingdom

Looking to reserve a hall?

X