പിടിവിട്ട കൺവൻഷൻ
മക്കൾ മൂന്നുപേരും വിശക്കുന്നു എന്ന് പറയാൻ തുടങ്ങിയിട്ട് കുറേ നേരമായി. ഭക്ഷണം വാങ്ങാൻ പോയ ഭർത്താവിനെ കാണുന്നുമില്ല. കുട്ടികളുടെ കൈയും പിടിച്ച് കൂട്ടുകാരോടും യൂണിറ്റ് അംഗ ങ്ങളോടു മൊക്കെ നിവ്യ സംസാരിച്ച് നിൽക്കുമ്പോഴാണ് റിജോൺ ഇളയ കുട്ടിയേയും തോളത്തിട്ടു കൊണ്ടു വരുന്നത്.
“അൽപ്പം പിടിയുള്ളത് ഭാഗ്യമായി” “പിന്നേ പണ്ടെങ്ങാണ്ട് ജോയൻറ് ട്രഷററായിരുന്നു എന്ന് പറഞ്ഞ് നിങ്ങൾക്കിപ്പഴും പിടിപാടല്ലേ”
“ആ പിടിയല്ലടീ ദേ ഈ പിടി”റിജോൺ കൈയ്യിലിരുന്ന പിടിയുടെയും കോഴിയുടെയും ഭക്ഷണ പ്പൊതികൾ ഉയർത്തികാട്ടി.ആ സമയത്താണ് വൈസ് പ്രസിഡൻറ് ഫിലിപ്പ് പനത്താനത്ത് വെളിയിലേക്ക് ഓടി വരുന്നത്.ഭർത്താവിന്റെ മേൽ എപ്പഴും ഒര കണ്ണുണ്ടായിരുന്നതുകൊണ്ട് ഭാര്യയും പുറകെ ഹാളിനുള്ളിൽ നിന്ന് പുറത്തേക്ക് കുതിച്ചു.” പൊന്നു മാത്യു ചേട്ടാ സംസാരിയ്ക്കാൻ സമയമില്ല, ആകെ പിടിവിട്ട് നിൽക്കുകയാ”
“ആഹാ നിങ്ങളതിനിടക്ക് തനിയെ പോയി പിടിയും കോഴിയും വിട്ടോ- ഞങ്ങളുടെ കാര്യമോർത്തില്ലേ”
” ശ്ശോ ആ പിടിയല്ലടീ ഈ പിടി”
ഇരുട്ടിന്റെ ആത്മാക്കൾ
കൺവൻഷനിൽ എട്ടിന്റെ പണി കിട്ടി പട്ടിണികിടന്ന് ഇരുട്ടിൽ തപ്പിയ പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിക്കാരുടെ കാര്യം അധികമാരും അറിഞ്ഞില്ല. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് തുടങ്ങേണ്ടിയിരുന്ന പബ്ലിക്ക് മീറ്റിംഗ് മഴ മൂലം ഏറ്റവും ആദ്യത്തേതിലേക്ക് മാറ്റിയതുമുതൽ റാലിയിൽ പങ്കെടുക്കാൻ പുറത്തിറങ്ങുന്നതുവരെ സ്റ്റേജിനോട് ചേർന്നുള്ള ഇരുട്ടുമുറിയിൽ(Dark room) സ്റ്റേജിലേക്കുവേണ്ട കാര്യങ്ങൾ ക്രമീകരിയ്ക്കുകയായിരുന്നു സാജു ലൂക്കോസും, ടോമി പട്യാലിയും, ജിമ്മി കുന്നശ്ശേരിയുമൊക്കെ.
അതിനിടയിൽ സ്റ്റോൺലേ പാർക്കധികൃതർ ഹാളിന്റെ വാതിലിൽ നിന്നും ആളുകളെ ഉടനെ മാറ്റിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും, സ്റ്റോൺലേ പാർക്കിന്റെ മുഖ്യ കവാടം അടച്ചിട്ട് പ്രവേശനം തടഞ്ഞപ്പോൾ നോർത്തേൺ അയർലണ്ടിൽ നിന്നു വന്ന കോച്ച് ഉൾപ്പെടെ നാൽപ്പതോളം വാഹനങ്ങൾ വഴിയിൽ കിടന്നതിനാൽ പുറത്ത് വഴിയിലെ ഗതാഗതം സ്തംഭിച്ചു അതിന്റെ യൊക്കെ പുറകെ സെൻട്രൽ കമ്മറ്റിയംഗങ്ങളോടൊപ്പം ഓടാനും,
വൈകി വന്ന ചീഫ് ഗസ്റ്റിനെ ആൾകൂട്ടത്തിനിടയിലൂടെ ഹാളിനകത്ത് കയറ്റാനുമൊക്കെ യായിട്ട് ഇരിക്കാൻ പോലും പറ്റാത്ത തിരക്ക്.
അതിനിടയിൽ ഹാളിനുള്ളിലും വെളിയിലുമൊക്കെയുള്ള ആൾകൂട്ടം നിയന്ത്രിക്കാനാവാത്തതാണ് അതുകൊണ്ട് മറ്റൊരു ഹാൾകൂടി തുറക്കുകയാണ് പക്ഷെ അവിടെമേൽനോട്ടത്തിനായി നിങ്ങളിൽ ഒരാൾ പോകണമെന്ന് പറഞ്ഞപ്പോൾ ഒരാൾ അങ്ങോട്ടും പോയി.
ഒരു ചായ വാങ്ങാൻ പോലും പുറത്ത് പോകാൻ പറ്റാത്ത തിരക്ക്.
ഒടുവിൽ സ്വാഗത നൃത്തം തു ടങ്ങുന്നതിനുമുമ്പ് മൊബൈൽ ഫോണിന്റെ വെട്ടത്തിൽ അവർ കണ്ടു
ഒരു പാത്രത്തിൽ മൂന്നു പേർക്കുമായി രണ്ടു പൊറോട്ടയും ചിക്കൻ ചാറുമായി ഒരു കുട്ടി നിൽക്കുന്നു.
ടോമി പട്യാലിയുടെ കണ്ണ് നിറഞ്ഞു
ജിമ്മിയുടെ മനസ്സിൽ ആമ്പൽ പൂ വിരിഞ്ഞു
സാജുവിന്റെ കണ്ണിൽ ഇരുട്ടു കയറി
ആരാ മോനെ ഇത് തന്ന് വിട്ടത്
ഒന്നും മിണ്ടാതെ ആ കുട്ടി മടങ്ങിപ്പോയി.
ഒരു പാത്രത്തിൽ നിന്നും രണ്ടു പൊറോട്ട മൂന്നു പേർ കൂടികഴിക്കുമ്പോൾ അവർ പരസ്പ്പരം ചോദിച്ചു
ആരായിരിക്കും ഇത് കൊടുത്തു വിട്ടത്
ചിലപ്പോ ക്നായിതോമായായിരിക്കും
ക്നായിത്തോമാ പുലിയാണോ
റാലി കഴിഞ്ഞ് തിരികെ ഹാളിലേക്ക് പോകുമ്പോഴാണ് കുടിലിൽ ബ്രദേർസിൻറെ uk സമ്മേളനം കാണുന്നത്. ന്യൂകാസിലിൽ നിന്നും ഷാജു ചേട്ടായി, ബ്രിസ്റ്റോളിൽ നിന്നും റെജി,ഗ്ലാസ്ഗോ യിൽ നിന്നും ബെന്നി, ലെസ്റ്ററിൽ നിന്നും എബിയും ദീപുവും.
അവരുടെ സംഭാഷത്തത്തിൽ നിന്ന്
ഒന്നോർത്താൽ എല്ലാം നല്ലതിനായിരുന്നെടാ
മഴ ചെയ്തതും നല്ലത്, മഴ തോർന്നതും നല്ലത്, പരിപാടികളിൽ മാറ്റം വരുത്തിയതും നല്ലത്, റാലി അവസാനമാക്കിയതും നല്ലത്.
അതെങ്ങനെയാ ചേട്ടായി
മഴ പെയ്തതുകൊണ്ട് മുഴുവൻ ആളുകളും ഹാളിനുള്ളിൽ കയറി ഇത്ര ഫുൾ ഓഡിയൻസുമായി എന്നെങ്കിലും പബ്ലിക്ക് മീറ്റിംഗ് നടന്നിട്ടുണ്ടോ.
അതു ശരിയാട്ടോ അതുകൊണ്ട് ഇപ്രാവശ്യം എല്ലാരേയും കാണാനും പറ്റി.
വളരെ കഷ്‌ടപ്പെട്ട് പരിശീലിച്ച കലാപരിപാടികൾ നിറഞ്ഞ പ്രേക്ഷകർക്കുമുന്നിലവതരിപ്പിയ്ക്കുന്നത് ഇതാദ്യമല്ലേ
എല്ലാ പരിപാടികളും ഭംഗിയായി കഴിഞ്ഞ് കലാശകൊട്ടുപോലെ എല്ലാരും ചേർന്ന് റാലി നടത്തുന്നതല്ലേ നല്ലത്
ശരിയാണുട്ടോ -എല്ലാം ക്നായിത്തൊമ്മന്റെ അനുഗ്രഹം- ശരിക്കും ക്നായിത്തോമാ പുലിയാല്ലേ ചേട്ടായി.
മതസൗഹാർദ്ദത്തിന്റെ ,ബൈബിൾ കഥകളുടെ,Ukയിലെ മാത്രമല്ല കേരളത്തിലെയും സമകാലിക സംഭവങ്ങളുടെ, അരമനപ്പള്ളിയുടെ,മലബാർ കുടിയേറ്റത്തിന്റെ യൊക്കെ ഒട്ടനേകം ദൃശ്യവിസ്മയങ്ങളുമായി റാലി മത്സരത്തിന്റെ വിധികർത്താക്കളുടെ പേനകളെകൊണ്ട് പിന്നെയും പിന്നെയും മാർക്കുകളിടീച്ച് ബർമിംഗ്ഹാം, പല കുറി ജേതാക്കളായ പരിചയസമ്പത്തുകൊണ്ട് കൂടുതൽ പോയൻറുകൾ നേടാനുള്ള വഴികളെകുറിച്ച് പഠനം നടത്തിയവർ. റാലി ബർമിംഗ്ഹാം യൂണിറ്റിനും, ഭാരവാഹികൾക്കും, ബർമിംഗ്ഹാമിലെ മുൻകാല UKKCA ഭാരവാഹികൾക്കും അഭിമാനത്തിന്റെ പ്രശ്നമാണ്.കണ്ണിന് കുളിരുപകർന്നുകൊണ്ട് ലെസ്റ്റർ, ബ്രിസ്റ്റോൾ, ലിവർപൂൾ ഒരോന്നോരോന്നായി കടന്നുവരികയാണ്. കർത്താവിന്റെ കുരിശുമരണത്തിന്റെദൃശ്യാവിഷ്ക്കാരവും,സാക്ഷാൽ ഫ്രാൻസീസ് മാർപ്പാപ്പയെപ്പോലെ തോന്നിയ്ക്കുന്ന ഒരാളെ പോപ്പിന്റെ വേഷങ്ങളണിയിച്ച് മാർപ്പാപ്പയുടെ വരവും, നിരവധി നിറങ്ങളുടെ മുത്തുക്കുടകളുടെ കറക്കവുമൊക്കെ സമ്മാനിച്ചാണ് കൊവൻട്രി കടന്നുപോയതെങ്കിലും, എൻഡോഗമിയുടെ കഴുത്തിൽ കത്തിവയ്ക്കരുതേ എന്ന ആശയവുമായി അവരവതരിപ്പിച്ച നിശ്ചലദൃശ്യം എന്നും മനസ്സിൽ തട്ടി നിൽക്കുന്നതായിരുന്നു.
ഒന്നാം സ്ഥാനം നേടാനെത്തിയ മാഞ്ചസ്റ്റർ യൂണിറ്റിന്റെ പ്രകടനം ഇടവകപള്ളിയിലെ പെരുന്നാളിന്റെ ഓർമ്മയുണർത്തിയാണ് കടന്നുപോയത്. ചെണ്ട മേളം, മുത്തുക്കുടകൾ, റാലിക്കിടയിലും മാർഗ്ഗം കളി, വിവാഹ ആചാരങ്ങൾ,ഉയർത്തിപ്പിടിച്ച ആപ്തവാക്യങ്ങൾ, എന്തിന്ന്നെറ്റിപ്പട്ടം കെട്ടിയ കുട്ടിക്കൊമ്പൻ വരെ. മാഞ്ചസ്റ്ററിൽ നിന്നും റാലിയിൽ പങ്കെടുത്തവരുടെ എണ്ണം A വിഭാഗത്തിലെ മുഴുവൻ യുണിറ്റുകളിലെയും അംഗങ്ങളുടെ ഒപ്പത്തിനെത്തുമോ എന്ന് സംശയംതോന്നിക്കുന്നതായിരുന്നു.കൺവൻഷൻ കഴിഞ്ഞ് കോച്ചിൽ മടങ്ങുന്നവർക്ക് സംസാരിയ്ക്കാനൊരു വിഷയമായിരുന്നു സ്റ്റോക്ക് ഓൺ ട്രൻഡ്. പിച്ചവച്ചു നടക്കുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാവർക്കും മഞ്ഞയും നീലയും നിറത്തിലുള്ള യൂണിഫോം. മലയാളം വഴങ്ങാത്ത കൊച്ചു കുട്ടികൾ പോലും പുരാതനപാട്ടുകൾ പാടി മുന്നേറുന്നു.UKKCA യുടെ ചരിത്രത്തിലെ മുഴുവൻ കൺവൻഷനുകളുടെയും ആപ്തവാക്യങ്ങളെഴുതിയ ആകാശം മുട്ടുന്ന ബോർഡ്, ഹീലിയം ബലൂണിൽ തീർത്ത ജപമാലഎന്നിട്ടും തീരാതെ അവർ തുടരുമ്പോൾ കാണികളിൽ നിന്ന്”സ്റ്റോക്കിന്റെ സ്റ്റോക്ക് തീരുന്നില്ലല്ലോ”രൂപതാധ്യക്ഷൻ മാരുടെ പടുകൂറ്റൻ ചിത്രങ്ങൾ
യൂണിഫോമിൽ ഏറെ പ്രത്യേകതയായി പുരുഷൻമാരുടെ ഷർട്ടിൽ ക്നായിത്തോമായുടെ ചിത്രം,കേരളത്തിലെ സമകാലിക പ്രശ്നങ്ങൾ അവതരിപ്പിയ്ക്കുന്ന ദൃശ്യങ്ങൾ,ചെണ്ടമേളം, കൺവൻഷൻ സെന്ററിൽ തലേന്ന്തന്നെയെത്തി 6മണിക്കൂറിലേറെ ചെലവഴിച്ച് നിർമ്മിച്ച 12 പേർ നിയന്ത്രിയ്ക്കുന്ന പായ്ക്കപ്പൽ
ആൾകൂട്ടത്തിൽ നിന്ന് പിന്നെയും “ഇവരു പൊളിച്ചല്ലോ”.
കൂട്ടിയാൽ കൂടാത്ത ആൾക്കൂട്ടം
വലിയ യൂണിറ്റുകളുടെ റാലി തുടങ്ങിയതേയുള്ളൂ. റാലിയുടെ ഫിനിഷിംഗ് പോയന്റിന്റെ സമീപത്തായി സെൻട്രൽ കമ്മറ്റിയംഗങ്ങൾ സിബി കണ്ടത്തിൽ, സിറിൾ പനങ്കാല, റോബി മേക്കര, ഫിലിപ്പ് പനത്താനത്ത്, ജോയി പുളിക്കീൽ,റോബിൻസ് പഴുക്കായിൽ.റാലിയിൽ പങ്കെടുക്കുന്നവരിൽ അവരുടെ പരിചയക്കാർ ചിരിച്ചു കാണിച്ചിട്ട് അവർക്ക് ചിരിക്കാൻ കഴിയുന്നില്ല.ചിലർ കൈവീശി കാണിക്കുന്നു അവർക്കും കൈവീശണമെന്നുണ്ട് പക്ഷെ കൈ ഉയരുന്നില്ല.എല്ലാവരുടെയും മുഖത്ത് ആശങ്കയുടെ കാർമേഘങ്ങൾ.ആരോ പറയുന്നുഇത് നമ്മൾ കൂട്ടിയാൽ കൂടില്ല. ഈ ആളുമുഴുവൻ കടന്നു പോയിട്ട് എപ്പഴാണ് ബാക്കി പരിപാടികൾ നടത്തുന്നത്
ഇനി പരിപാടികളൊന്നും നടത്താൻ പറ്റുമെന്ന് തോന്നുന്നില്ല.റാലിയിലെ വിജയികൾക്ക് സമ്മാനം കൊടുക്കേണ്ടേ.ഇനി എത്ര യൂണിറ്റുകളാണ് കടന്നുപോകാനുള്ളത്, സമ്മാനം കൊടുക്കാൻ സമയമുണ്ടാകുമോ വിജയികളെ പ്രഖ്യാപിച്ചിട്ട് സമ്മാനം പിന്നീട് നൽകാംവിജയികളെ പ്രഖ്യാപിയ്ക്കാൻ ഹാളിൽ കയറണ്ടെ റാലി കഴിയുന്നതോടെ കൺവൻഷൻ തീർന്നതായി പ്രഖ്യാപിയ്ക്കേണ്ടി വരുമോ.അലൈഡ് ഫൈനാൻസിന്റെ കൂപ്പൺ എടുക്കണ്ടെറാലി വിജയികളുടെയും റാഫിൾ വിജയികളെയുമൊക്കെ വിവരങ്ങൾ നാഷണൽ കൗൺസിൽ ഗ്രൂപ്പിലും FB യിലും ഇട്ടാൽ മതിയോ അധികമായാൽ അമൃതം വിഷമെന്നപോലെ ആളുകൂടിയാൽ ആസൂത്രണം ചെയ്തതുപോലെ തന്നെ നീങ്ങാൻ പാടാണ്
“ഒന്നും പേടിക്കണ്ടന്നേ എല്ലാരേയും ഹാളിനകത്തേക്ക് കയറ്റിക്കേ”
നമുക്ക് സമയത്ത് തന്നെ പരിപാടികൾ തീർക്കാൻ പറ്റുമോന്ന് നോക്കാം”
പ്രസിഡന്റ് സിബി കണ്ടത്തിൽ
തുടരും…….