പൂർവ്വപിതാവിന്റെ ദീപ്തസ്മരണകൾക്കുമുന്നിൽ കൈകൾ കൂപ്പി ക്നാനയക്കാർ: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം ഉജ്വലമായി

നായംകുടിപരിഷകൾ ഈഴത്തുനാട്ടിലേക്ക് പിണങ്ങിപ്പോയപ്പോൾ, അവരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാനായി തന്റെ അംശമോതിരം കൈയ്യിൽ കൊടുത്തയച്ച നാട്ടുരാജാവിന്റെ  വിശ്വസ്തനായിരുന്ന ക്നായിത്തോമായുടെ, ആദൗത്യം വിജയകരമാക്കി പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ നാട്ടുരാജാവ് വേന്തൻമുടി സമ്മാനിച്ച് ആദരിച്ച ക്നായിത്തോമായുടെ, കോ ചേരകോൻ അഥവാ നാട്ടുരാജാവിന്റെ പ്രഭു എന്ന ഉന്നതസ്ഥാനമലങ്കരിച്ച ക്നായിത്തോമായുടെ, കരിന്തിരി കത്തിക്കൊണ്ടിരുന്ന കേരളത്തിലെ ക്രൈസ്തവ വിശ്വാസം സംരക്ഷിയ്ക്കാൻ ജീവൻ പണയം വച്ചെത്തിയ കുടിയേറ്റ കുലപതി ക്നായിത്തോമായുടെ, ഓർമ്മദിനാചരണം അവിസ്മരണീയമാക്കി കെൻറിലെ ക്നാനായമക്കൾ.

സെൻറ് ജോൺ പോൾ രണ്ടാമൻ പ്രോപോസ്ഡ് ക്നാനായ മിഷൻ ചാപ്ലയൻ ഫാ മനു കൊന്തനാനിക്കൽ അർപ്പിച്ച ഭക്തിനിർഭരമായ ദിവ്യബലിയോടെയാണ് ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിന് തുടക്കമായത്. തന്റെ പ്രസംഗത്തിനിടയിൽ ക്നായിത്തോമായുടെ മക്കൾ വിഭാഗീയതകളില്ലാതെ,ലോകത്തെങ്ങും ഒറ്റക്കെട്ടായിനിന്ന് മറ്റുള്ളവർക്ക് മാതൃകയാവേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ഫാ മനു വിശദീകരിച്ചു.

ദിവ്യബലിയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ Medwayയൂണിറ്റ് പ്രസിഡൻറ് മാത്യു പുളിക്കത്തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. UKKCA പ്രസിഡൻറ് ശ്രീ സിബി കണ്ടത്തിൽ മിനോറവിളക്കിലെ തിരി തെളിയിച്ച് സമ്മേളനം ഉത്ഘാടനം ചെയ്ത് യോഗത്തെ അഭിസംബോധന ചെയ്തു.

UKKCA ജനറൽ സെക്രട്ടറി ശ്രീ സിറിൾ പനംകാല, ട്രഷറർ ശ്രീ റോബി മേക്കര, വൈസ് പ്രസിഡന്റ് ശ്രീ ഫിലിപ്പ് പനന്താനത്ത് തുടങ്ങിയവരുടെ പ്രസംഗങ്ങൾ സമുദായചരിത്രത്തെക്കുറിച്ചും കുടിയേറ്റ കുലപതിയെക്കുറിച്ചും കൂടുതൽ അറിവുകൾ പകർന്നേകി. ജോയൻറ് ട്രഷറർ റോബിൻസ് പഴുക്കായിൽ, അഡ്വൈസർ ലൂബി വെള്ളാപ്പള്ളി തുടങ്ങിയവരും സന്നിഹിതരായിരുന്നു. Medway യൂണിറ്റ് സെക്രട്ടറി റ്റോമി പട്യാലിയിൽ സ്വാഗതവും, UKKCA ജോയൻറ് സെക്രട്ടറി ജോയി പുളിക്കീൽ കൃതഞ്ജതയും പറഞ്ഞു.Medway യൂണിറ്റ് ഭാരവാഹികളായ റ്റോമി ഉതുപ്പാൻ പട്യാലിയിൽ,ജിബി നന്ദികുന്നേൽ, അലക്സ് ചാലായിൽ, ജാനറ്റ് സിജി, ഷിലു ബിജോ ചാമംകണ്ടയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കെൻറ് യൂണിറ്റ് പ്രസിഡൻറ് ശ്രീ ജിമ്മി കുന്നശ്ശേരിൽ,മെയ്ഡ്സ്റ്റോൺ ആൻഡ് ടൺബ്രിഡ്ജ്വെൽസ് യൂണിറ്റ് പ്രസിഡന്റ്  ശ്രീ ജോമോൻ തോമസ്, ഹോർഷം ആൻഡ് ഹേവാർസ്ഹീത്ത് പ്രസിഡൻറ് ശ്രീ സിജു ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ക്നായിത്തോമായുടെ അർദ്ധകായ വെങ്കലപ്രതിമയ്ക്ക് ഊഷ്മള വരവേൽപ്പുനൽകി.

Previous “തനിമയിൽ-ഒരുമയിൽ-ഒറ്റക്കെട്ടായി-ഒരൊറ്റജനത-ക്നാനായജനത” എന്ന ആപ്തവാക്യം “ക്നായിത്തൊമ്മൻ നഗറിൽ” മുഴങ്ങും: UKKCA കൺവൻഷന്റെ ആപ്തവാക്യരചനയുടെ ആവേശകരമായ മത്സരത്തിൽ വിജയിച്ചത് ഹമ്പർസൈഡ് യൂണിറ്റിലെ ലീനുമോൾ ചാക്കോ

Leave Your Comment

UKKCA

Official website

UKKCA

Woodcross Lane,Bilston,Wolverhampton,WV14 9BW. United Kingdom