UKKCA യുടെ ആരാമത്തിൽ നവസൂനങ്ങൾ: അൽമായ സംഘടനയ്ക്ക് അഭിമാനമായി ആറ് പുതിയ യൂണിറ്റുകൾ

മാത്യു പുളിക്കത്തൊട്ടിയിൽPR0 UKKCA ഒരുമയുടെ മക്കളെ ഒരു കുടക്കീഴിൽ ഒരുമിച്ച് നിർത്തുന്ന, തലമുറകൾ കഴിഞ്ഞാലും സ്വവംശ വിവാഹ നിഷ്ഠയിൽ പുലരുന്ന തനിമയുടെ മക്കൾ തലയുയർത്തി നിൽക്കാൻ വേണ്ടി രുപികൃതമായ, പരമോന്നത സമിതിയിലേക്ക് കൂടാര യോഗങ്ങളിലെ ഭൂരിപക്ഷം ആൾക്കാർ തെരെഞ്ഞെടുക്കുന്നവർ മാത്രം കടന്നുചെല്ലുന്ന ജനാധിപത്യത്തിന്റെ ചാരുതയുള്ള, പ്രവാസിനാട്ടിലെ ക്നാനായക്കാരന്റെ ചങ്കും ചങ്കിടിപ്പുമായ സംഘടനയായ UKKCA യിൽ ആറ് പുതു യൂണിറ്റുകളുടെ പുതു നാമ്പുകൾ പൊട്ടിവിരിയുകയാണ്. തളർച്ചയറിയാതെ വളർച്ചയുടെ കഥകൾ മാത്രം പറയാനുള്ള ആഗോള ക്നാനായ സമൂഹത്തിന്റെ അഭിമാനമായ സംഘടനയ്ക്ക് […]

UKKCA 21മത് കൺവൻഷന്റെ ആപ്തവാക്യം നൽകാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA ഇതര സഭാ സമുദായാംഗങ്ങൾ ആകാംക്ഷയോടും അതിശയത്തോടും നോക്കിക്കാണുന്ന, ആവേശത്തോടെ അലകടലിലെ തിരകളായി ഒരുമയുടെ മക്കൾ ഒഴുകിയെത്തുന്ന, സൂര്യനണയാത്ത നാട്ടിലെ അത്യപൂർവ്വ കാഴ്ച്ചകളിലൊന്നിന് തിരശീലയുയരുകയായി. ഓരോ പ്രാവശ്യവും പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ വർദ്ധനകൊണ്ട്,കൂടുതൽ വിശാലമായ കൺവൻഷൻ വേദികൾ തേടിയുള്ള അന്വേഷണത്തിന് ഇനിയും വിരാമമാവാത്ത സമാനതകളില്ലാത്ത കൺവൻഷന് കൗണ്ട് ഡൗൺ തുടങ്ങുകയായി. ഒരു പോയന്റ് കടക്കാൻ മണിക്കൂറുകൾ എടുക്കുന്ന സമുദായ റാലിയെന്ന UK യിലെ പൂരങ്ങളുടെ പൂരം പോലൊന്ന് യാഥാർത്ഥ്യമാവുന്നത് കാടുവെട്ടിത്തെളിച്ച് കുടിയേറിയ ക്നാനായക്കാരന്റെ ചങ്കുറപ്പ് […]

ക്നായിതൊമ്മൻ ഓർമ്മദിനാചരണം മാർച്ച് 23ന്, പുതിയ യൂണിറ്റ് വെസ്റ്റേൺ സൂപ്പർമെയറിന് അഭിമാന നിമിഷങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA സെലൂഷ്യാ-സ്റ്റെസിഫോണിലെ കാസോലിക്കോസിൻറെ നിർദ്ദേശാനുസരണം ഉറഹ മാർ യൗസേപ്പ് മെത്രാനും, വൈദികരും ശെമ്മാശൻമാരുമടങ്ങുന്ന കുടിയേറ്റ സംഘത്തിന്റെ മലങ്കരയിലേക്കുള്ള കുടിയേറ്റത്തിന് നേതൃത്വം നൽകിയ ക്‌നാനായ ഗോത്ര പിതാവ് ക്നായിത്തൊമ്മൻറെ ഓർമ്മ ദിനാചരണം തുടർച്ചയായി നാലാം വട്ടവും UKKCAസംഘടിപ്പിയ്ക്കുന്നു. UKKCA യുടെ ഏറ്റവും പുതിയ യൂണിറ്റുകളിലൊന്നായ വെസ്റ്റേൺ സൂപ്പർമെയർ സൂപ്പർമെയറിലെ ആദ്യ പരിപാടിയാണ് ഈ വർഷത്തെ ക്നായിത്തൊമമൻ ഓർമ്മ ദിനാചരണം. കോ ചേരകോൻ അഥവാ നാട്ടു രാജാവിന്റെ പ്രഭു എന്ന സ്ഥാനം നൽകി ആദരിക്കപ്പെട്ട, എഴുപത്തിരണ്ടര […]

പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ_മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്

മാത്യു പുളിക്കത്തൊട്ടിയിൽPR0 UKKCA തലമുറകൾ ഏറെക്കഴിഞ്ഞിട്ടും സ്വവംശ വിവാഹനിഷ്ഠയിൽ അഭിമാനികളായി തലയുയർത്തി നിൽക്കുന്ന ക്‌നാനായ സമുദായത്തെപ്പറ്റി അറിവുള്ളവരായി വരും തലമുറയെ വാർത്തെടുക്കാനുള്ള അൽമായസംഘടനയുടെ ഉറച്ച കാൽവയ്പ്പിന് ഊറ്റം പകർന്ന് ക്‌നാനായ മാതാപിതക്കൾ ഒപ്പം നിന്നപ്പോൾ UKKCA യുടെ മതബോധന-സമുദായബോധവൽക്കരണ ക്ലാസ്സുകൾക്ക് ലഭിച്ചത് ഊഷ്മളമായ സ്വീകാര്യത.കണ്ണഞ്ചിപ്പിയ്ക്കുന്ന വിസ്മയലോകം തീർക്കുന്ന സൈബർ ലോകത്തിന്റെ ചതിക്കുഴികളിലേക്ക് ഈയാംപാറ്റകളെപ്പോലെ പറന്നുയരുന്ന കൗമാരങ്ങൾക്ക് ക്രൈസ്തവീയതയുടെ പാഠങ്ങൾ പകർന്നേകി, ക്രിസ്തുവിനെ നാഥനും രക്ഷകനുമായി ഏറ്റുപറയുന്ന, അശരണരോടും ആലംബഹിനരോടുംകരുണയുള്ളവരായി വളർന്നു വരുന്ന ഒരു തലമുറയാണ് UKKCA യുടെ […]

UKKCA വടം വലി മത്സരത്തിൽ കരുത്ത് തെളിയിച്ച് കപ്പ് നേടി വൂസ്റ്റർ ക്നാനായ ടീം, രണ്ടാം സ്ഥാനം വലിച്ചെടുത്ത് BCN കാർഡിഫ്, നോട്ടിംഗ്ഹാമിനെ നാലാമതാക്കി മൂന്നാം സ്ഥാനം നേടി ബർമിംഗ്ഹാം :വനിതാമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ BCN കാർഡിഫും വൂസ്റ്ററും ബർമിംഗ്ഹാമും

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA അവിശ്വസനീയ കാഴ്ച്ചകളുടെ വിസ്മയലോകം പകർന്നേകി UKKCA വടംവലി മത്സരങ്ങൾക്ക് ഇജ്വല സമാപനം. രാവിലെ പത്തുമുതൽ വൈകിട്ട് ആറുമണിവരെ ഇപ്പോൾ പെയ്യും എന്ന തോന്നലുണ്ടാക്കി നിന്ന മഴമേഘങ്ങൾ ക്നാനായ കരുത്തിന്റെ നേർക്കാഴ്ച്ചയിൽ പെയ്യാൻ മറന്നുനിന്നത് മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സഹായകരമായി. ഒന്നിനൊന്നു മികച്ച മാസങ്ങൾക്കുമുമ്പേയുള്ള പരിശീലനങ്ങളിലൂടെ പുത്തൻ അടവുകൾ പുറത്തെടുത്ത 124 മത്സരങ്ങളിൽ പങ്കെടുത്ത 20 ടീമുകളും കാണികളായി എത്തിയ നൂറുകണക്കിന് ആളുകളും, സംഘാടകമികവിന്റെ, പോരായ്മയുടെ പഴുതുകളടച്ച, വടംവലി മത്സരത്തെ ” ഇതു പോലൊന്ന് […]

ക്നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ Part 3

അവരുറങ്ങാത്ത രാത്രി ഇരുപതാമത് കൺവൻഷൻ തിരികളോരാന്നായി അണഞ്ഞു തുടങ്ങി. പുതിയ പ്രഭാതത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും ഉദിച്ചുയരാൻ സൂര്യൻ ചക്രവാളത്തിലെവിടെയോ മറഞ്ഞു. 19 മത് കൺവൻഷൻ നടന്നത് ഗ്ലോസ്റ്റർഷയറിലെ ജോക്കി ക്ലബ്ബിൽ വച്ചായിരുന്നു. രണ്ടായിരത്തി അഞ്ഞൂറ് പേർക്ക് ഇരിപ്പിടമൊരുക്കിയ ഹാളിനുളളിൽ കാലു കുത്താൻ പോലുമാവാതെ ആയിരക്കണക്കിന് ആളുകൾ പുറത്തു നിൽക്കേണ്ടി വന്നതാണ്, കഴിഞ്ഞവർഷത്തേക്കാളും പത്തഞ്ഞൂറ് പേർ കൂടുതൽ വന്നാലും കുഴപ്പമില്ലെന്നു കരുതി അയ്യായിരം പേർക്കിരിയ്ക്കാവുന്ന സ്റ്റോൺലെ പാർക്ക് ബുക്ക് ചെയ്യുന്നതിന് കാരണമായത്.എന്നിട്ടു ഹാളിനുള്ളിൽ കയറാൻ പറ്റാത്തവർ, wrist band […]

ക്‌നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ Part 2- പിടിവിട്ട കൺവൻഷൻ

പിടിവിട്ട കൺവൻഷൻ മക്കൾ മൂന്നുപേരും വിശക്കുന്നു എന്ന് പറയാൻ തുടങ്ങിയിട്ട് കുറേ നേരമായി. ഭക്ഷണം വാങ്ങാൻ പോയ ഭർത്താവിനെ കാണുന്നുമില്ല. കുട്ടികളുടെ കൈയും പിടിച്ച് കൂട്ടുകാരോടും യൂണിറ്റ് അംഗ ങ്ങളോടു മൊക്കെ നിവ്യ സംസാരിച്ച് നിൽക്കുമ്പോഴാണ് റിജോൺ ഇളയ കുട്ടിയേയും തോളത്തിട്ടു കൊണ്ടു വരുന്നത്. “അൽപ്പം പിടിയുള്ളത് ഭാഗ്യമായി” “പിന്നേ പണ്ടെങ്ങാണ്ട് ജോയൻറ് ട്രഷററായിരുന്നു എന്ന് പറഞ്ഞ് നിങ്ങൾക്കിപ്പഴും പിടിപാടല്ലേ”“ആ പിടിയല്ലടീ ദേ ഈ പിടി”റിജോൺ കൈയ്യിലിരുന്ന പിടിയുടെയും കോഴിയുടെയും ഭക്ഷണ പ്പൊതികൾ ഉയർത്തികാട്ടി.ആ സമയത്താണ് വൈസ് […]

ക്നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ Part 1

റാലി തുടങ്ങുകയാണ്, ഒരു ജനം ഒഴുകിയണയുകയായി 2023 ജൂലൈ 8വാർവിക്ക്ഷയറിൽ UKKCA യുടെ കൺവൻഷൻ വാക്കുകൾക്ക്‌ വിവരിക്കാനാവാത്ത വിജയവുമായി സംഘടനയുടെ ഇതുവരെയുള്ള ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത ജനബാഹുല്യവുമായി, ക്നാനായ തൃശൂർപൂരമായി കുടമാറ്റം നടത്തുന്നു.കൺവൻഷൻ വേദിയിൽ അവതരിപ്പിയ്ക്കാനുള്ള പരിപാടികളിൽ നിന്ന് ഉന്നത നിലവാരമുള്ളവ മാത്രം തെരെഞ്ഞെടുത്ത്, കൃത്യസമയത്ത് പരിപാടികൾ തീർക്കാനായി അവയിൽനിന്ന് പിന്നെയും വെട്ടിച്ചുരുക്കിയെടുത്ത ലിസ്‌റ്റിലെ കലാ പരിപാടികൾ വേദിയിൽ അവതരിപ്പിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.നാലായിരത്തി അഞ്ഞൂറ് കസേരകളുണ്ടായിട്ടും ഇരിപ്പിടം കിട്ടാതെ നിന്നുകൊണ്ട് ആളുകൾ പരിപാടികൾ വീക്ഷിയ്ക്കുകയാണ്. UKKCA ട്രഷറർ റോബി മേക്കരയും UKKCYL […]

വാർവിക്ക്ഷയറിൽ ക്നാനായ തേരോട്ടം: സമുദായവികാരം തീക്കനലായി നെഞ്ചിലേറ്റി മഹാസംഗമത്തിൽ പങ്കെടുത്തത് ആറായിരത്തിലധികം പേർ: പ്രസിഡൻറ് സിബി കണ്ടത്തിലിനും,സെക്രട്ടറി സിറിൾ പനങ്കാലയ്ക്കും അഭിനന്ദന പ്രവാഹം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPR0 UKKCA UKKCA കൺവൻഷൻ UKയിലെ ക്നാനായക്കാരുടെ വെറുമൊരു ഒത്തുചേരലല്ല, അത് ക്നാനായക്കാരുടെ അണകെട്ടി നിർത്താനാവാത്ത ആവേശത്തിന്റെ മലവെള്ളപ്പാച്ചിലാണെന്ന് വിളിച്ചോതി 20മത് കൺവൻഷൻ വാർവിക്ക്ഷയറിൽ പ്രൗഡോജ്വലമായി സമാപിച്ചു. തനിമയിൽ ഒരുമയിൽ ഒറ്റക്കെട്ടായി ഒരൊറ്റജനത ക്നാനായ ജനത എന്ന ആപ്തവാക്യം കൺവൻഷൻ നഗറിൽ ആർത്തലയ്ക്കുന്ന തിരമാലകളായി ഒഴുകിയെത്തിയപ്പോൾ പിറന്നുവീണത് ചരിത്രനിമിഷങ്ങൾ. UKKCA യുടെ ഏറ്റവും വലിയ കൺവൻഷൻ വേദി അയ്യായിരം ആളുകളുമായി തിങ്ങിനിറഞ്ഞപ്പോൾ, ക്നായിത്തൊമ്മൻ നഗർ എന്ന് നാമകരണം ചെയ്ത കൺവൻഷൻ ഹാളിനുള്ളിൽ കയറാനാവാതെ പ്രവേശന […]

UKKCA കരോൾ ഗാനമത്സരത്തിൽ വിജയകിരീടം ചൂടി ബർമിംഗ്ഹാം യൂണിറ്റ്:രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ കൊവൻട്രി, ബ്രിസ്റ്റോൾ, സ്റ്റോക് ഓൺ ട്രൻഡ് യൂണിറ്റുകൾ

മാത്യു പുളിക്കത്തൊട്ടിയിൽPR0 UKKCA ദിവ്യസുതൻ ഭൂജാതനായ ശാന്ത സുന്ദര രാത്രിയിൽ രാപ്പാടികൾ പാടിയതുപോലെ, പൂനിലാവ് പെയ്തതു പോലെ, താരാഗണങ്ങൾ മിന്നിത്തിളങ്ങിയതു പോലെ തപ്പു താള മേളമോടെ ക്നാനായ മക്കൾ ഒത്തുചേർന്ന് പാടിയപ്പോൾ കൊവൻട്രിയിലെ ഗ്രേൻജ് ഹാളിൽ പിറന്നു വീണത് അസുലഭ നിമിഷങ്ങൾ.നട്ടുച്ചയ്ക്കു പോലും ഒന്നെത്തിനോക്കാൻ പോലുമാവാതെ എങ്ങോ മറഞ്ഞ സൂര്യ കിരണങ്ങളും, രാത്രിമുഴുവൻ പെയ്തിട്ടും കൊതി തീരാതെ പകലിലേയ്ക്കും നീണ്ട മഴയും, കടുത്ത തണുപ്പിന്റെ കമ്പിളി പുതച്ചെത്തിയ അതി ശൈത്യവും അറിയാതെ ഡിസംബർ 9 ന് ക്നാനായ […]

UKKCA

Official website

UKKCA

Woodcross Lane,Bilston,Wolverhampton,WV14 9BW. United Kingdom